Monday, March 16, 2009

തിരുമേനിമാര്‍ എന്തിന് സി പി എമ്മിനെ പേടിക്കുന്നു???

അഭിവന്ദ്യ തിരുമേനിമാര്‍ സി പി എമ്മിനെതിരെ ഇടയലേഖനങ്ങള്‍ പടച്ചു വിടുന്ന തിരക്കിലാണല്ലോ. തിരുമേനിമാരെ പ്രകോപിതരാക്കാന്‍ സി പി എം എന്ത് ചെയ്തു . വിശ്വാസികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രധാന ആരോപണം . അത്ര ഉറപ്പില്ലാത്ത നിലത്താണോ വിശ്വാസം നിലകൊള്ളുന്നത് . ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാന്‍ സി പി എമ്മിന് ബാധ്യത ഉണ്ട് . ഒരു അര്‍ദ്ധവതായ സംവാദം നടത്താന്‍ പോലും മത മേധാവികള്‍ ഒരുക്കമല്ല . തങ്ങളുടെ സാമ്രാജ്യം തകര്ന്നുപോകുമോ എന്ന ഭയം.
. ആത്മീയ കാര്യങ്ങളെ ക്കാള്‍ ഭൌതിക കാര്യങ്ങളില്‍ ഇടപെടാനാണ്‌ കുടുതല്‍ താല്പര്യം എന്ന് ആര്‍കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറഞ്ങിട്ടു കാര്യമില്ല .

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പള്ളികള്‍ തീവച്ചു നശിപ്പിക്കപ്പെട്ടപ്പോലും ,കന്യാസ്ത്രീകളെ മാനഭംഗ പ്പെടുത്തിയപ്പോഴും അവിടെ ആദ്യം ഓടി എത്തിയത് ആരാണ് .മറ്റാരുമല്ല സി പി എം തന്നെ . കേരളത്തില്‍ തന്നെ വൈക്കത്ത് സെമിത്തേരി പൊളിക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിച്ചത് ആരാണ് . തിരുമേനിമാര്‍ മണിമാളികകളില്‍ സ്വസ്ഥമായി കിടന്നു ഉറങ്ങുന്നതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം ഒന്ന് കൊണ്ട് മാത്ര മാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലേ .അതിനു കഴിയണം ,അല്പമെങ്കിലും സത്യസന്ധത മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍.

കോണ്‍ഗ്രസിന്റെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി കളെ നിശ്ചയിക്കുന്നത്‌ പോലും തിരുമേനി മാരാണെന്ന് തോന്നും കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ .തിരുമേനിമാരുടെ മൂട് താങ്ങികളായ ചില കോണ്‍ഗ്രസ് നേതാക്കളാണ് അതിനു കാരണക്കാര്‍ . താല്‍ക്കാലിക ലാഭത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത കുറെ ചെറ്റ രാഷ്ട്രിയ ക്കാരാണ് ഈ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുന്നത് എന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കും .

കുഞ്ഞാടുകള്‍ പഴയത് പോലെ ഇടയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല എന്ന സത്യം തിരുമേനിമാരെ അലട്ടുന്നുണ്ട് . അതാണല്ലോ ഇടയ ലേഖനങ്ങളുടെ ഈ മലവെള്ളപ്പാച്ചില്‍ . പ്രാര്‍ഥന മനസ്സിന് ശാന്തി നല്‍കാന്‍ ആണെന്നെന്നാണ് ധരിച്ചിരുന്നത് . പക്ഷെ ഈ പ്രതിഷേധ പ്രാര്‍ഥന .
സീസറിന് ഉള്ളത് സീസറിനും ദൈവത്തിനു ഉള്ളത് ദൈവത്തിനും ,പോരെ .

5 comments:

ullas said...

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പള്ളികള്‍ തീവച്ചു നശിപ്പിക്കപ്പെട്ടപ്പോലും ,കന്യാസ്ത്രീകളെ മാനഭംഗ പ്പെടുത്തിയപ്പോഴും അവിടെ ആദ്യം ഓടി എത്തിയത് ആരാണ് .മറ്റാരുമല്ല സി പി എം തന്നെ . കേരളത്തില്‍ തന്നെ വൈക്കത്ത് സെമിത്തേരി പൊളിക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിച്ചത് ആരാണ് . തിരുമേനിമാര്‍ മണിമാളികകളില്‍ സ്വസ്ഥമായി കിടന്നു ഉറങ്ങുന്നതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം ഒന്ന് കൊണ്ട് മാത്ര മാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലേ .അതിനു കഴിയണം ,അല്പമെങ്കിലും സത്യസന്ധത മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍.

നരിക്കുന്നൻ said...

ഇടയലേഖനങ്ങളിൽ തൃപ്തിയില്ലെങ്കിലും മാർക്സിസ്റ്റ് പാർട്ടി എല്ലാം തികഞ്ഞവരാണെന്ന് വാദത്തിനോട് യോചിക്കാൻ കഴിയുന്നില്ല. മലപ്പുറം ജില്ലയിലേക്ക് വരുമ്പോൾ മുസ്ലിം തിരുമേനിമാരുടെ മൂടു താങ്ങികളാകുന്നവരാണ് കമ്യൂണിസ്റ്റുകാർ. ഇവിടെ ആരും ആരേയും കുറ്റം പറയാൻ യോഗ്യരല്ല. ഭൂരിപക്ഷങ്ങൾക്ക് അനുയോജ്യമായി സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണ്.

ullas said...

സി പി എം ചെയ്യുന്നതെല്ലാം ശരിയാണെന്ന അഭിപ്രായം എനിക്കില്ല . എങ്കിലും തമ്മില്‍ ഭേദമെന്ന് തോന്നുന്നു .

ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റു വായിച്ചു. ആശംസകൾ!

shajkumar said...

സിസ്റ്ററ്‍ ജെസ്മി ജമീലയുടെ പുസ്തകം പാഠ പുസ്തകം ആകുമൊ...അങ്ങനെയും പേടിയാകാം.

About Me

My photo
a simple man with no pretentions.
Powered By Blogger