Wednesday, March 11, 2009

വീട്ടമ്മമാരുടെ കു‌ട്ടായ്മ !!!

വയനാട്ടില്‍ വീട്ടമ്മമാര്‍ ഒരു സംഘടന രൂപീകരിച്ചു എന്ന് അറിഞ്ഞു .വളരെ നല്ല കാര്യം .മുഖ്യധാരാ പത്രങ്ങള്‍ ഇതു വെറും തമാശയായി കണ്ടു എന്ന് തോന്നുന്നു . ആരുടെയെന്കിലും താങ്ങും തണലും ഇല്ലാതെ തുടങ്ങുന്ന പ്രസ്ഥാനങ്ങളെ അവഗണിക്കാന്‍ ആണല്ലോ നമുക്കു താല്പര്യം . സ്ത്രീ ശാക്തി കരണത്തെ ക്കുറിച്ച് വാതോരാതെ പറയുന്നവര്‍ പോലും ഒന്നും മിണ്ടുന്നില്ല . ഒരു ചെറിയ തീപ്പൊരി മതിയല്ലോ കാട്ട് തീ ആയി മാറാന്‍ .
ബോളിവിയയില്‍ ,അമിതമായി വെള്ളക്കരം കൂട്ടിയതിനെതിരെ ഒരു സംഘം സ്ത്രീ കളുടെ പ്രതിഷേധം ഒരു സമരാഗ്നി യായി പരിണമിച്ചു ഭരണ വര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തിയത് ചരിത്ര മാണല്ലോ .

വീട്ടമ്മമാര്‍ എന്തിന് സംഘടിക്കുന്നു ? ഒരു കുടുംബം കരുപിടിപ്പിക്കുന്നതില്‍ വീട്ടമ്മ യുടെ സേവനം എത്ര മഹത്തരമാണെന്നു നമ്മള്‍ എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ . ഉണ്ടാകാം , പക്ഷെ മിക്കവാറും എല്ലാവരും ഇതൊരു സൗജന്യസേവനമായി കാണുന്നു . ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെ കാര്യമല്ല പറയുന്നതു . വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നു ജീവിതത്തിന്റെ എല്ലാ കഷ്ടതകളും ദുരിതങ്ങളും ഏറ്റു വാങ്ങുന്ന കുറെ ഹതഭാഗ്യരുടെ കാര്യമാണ് .അവരുടെ വ്യാകുലതകളും വിഹ്വലതകളും പന്കുവക്കാന്‍ ഒരു വേദി ഉണ്ടാകുന്നത് നല്ലതല്ലേ . പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ കു‌ട്ടായ്മ യിലുടെ ചിലപ്പോള്‍ കഴിഞ്ഞേക്കാം . സൗജന്യ സേവനം നടത്തുന്ന ഇവര്‍ക്ക് ഒരു അത്താണിയായി സര്‍ക്കാര്‍ നില കൊള്ളുന്നത്‌ നന്നായിരിക്കും . മുക്രിക്ക് വരെ പെന്‍ഷന്‍ കൊടുക്കുന്ന കാലമല്ലേ .

മറ്റൊരു കാര്യം .ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിന്റെ നേത്രുത്വം തട്ടിയെടുക്കാതെ സൂക്ഷിക്കേണ്ടതാണ് . പാര്‍ടികള്‍ക്ക് അടിയറ വച്ചാല്‍ കഥ കഴിഞ്ഞു എന്ന് കരുതിയാല്‍ മതി .

വീട്ടമ്മമാരെ ആശംസകള്‍ .

4 comments:

shajkumar said...

ചെട്ടോ... ആണുങ്ങള്‍ക്കും ഒരു തുണ തരണേ

പാറുക്കുട്ടി said...

പോസ്റ്റ് ഇഷ്ടമായി.

എന്റെ ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ശ്രീ said...

ആ കൂട്ടായ്മ കൊണ്ട് ഗുണമുണ്ടാകുന്നുവെങ്കില്‍ അത് നല്ലതു തന്നെ.
:)

പാവത്താൻ said...

:-)

About Me

My photo
a simple man with no pretentions.
Powered By Blogger