പൊന്നാനി ഇടതു മുന്നണിക്ക് കീറാമുട്ടി ആയിരിക്കുന്നു .പി ഡി പി ക്ക് സമ്മതനായ ഒരു സ്ഥാനാര്‍ഥിയെ അവിടെ നിര്‍ത്തണം പോലും .കേട്ടാല്‍ തോന്നും പി ഡി പി മുന്നണിയിലെ ഘടക കക്ഷി യാണെന്ന് . മദനിമാരും മറ്റുള്ളവരും ഇടതു മുന്നണിയിലെ കാര്യം തീരുമാനിച്ചു തുടങ്ങിയോ . പ്രശ്നം അതല്ല .പി ഡി പി ക്ക് പൊന്നാനിയില്‍ അന്‍പതിനായിരം വോട്ടില്‍ കുടുതല്‍ ഉണ്ടെന്നു . ഏതു കുറുക്കന്റെ കൂട്ട് പിടിച്ചാലും ജയിച്ചാല്‍ മതി . പിന്നെ കോണ്‍ഗ്രസ് ബി ജെ പി രഹസ്യ ബാന്ധവത്തെ ക്കുറിച്ച് എന്തിനു പരാതി പ്പെടുന്നു .എല്ലാവനും നമ്മളെ കുപ്പിയില്‍ ഇറക്കുന്നു . വലെയേട്ടന്റെ കണ്നുരുട്ടു പഴേപോലെ ഏക്കുന്നില്ല എന്ന് തോന്നുന്നു . അച്ചിയും നായരും ആയിട്ട് എന്നും അടി ആണല്ലോ . വെളിയം മസില് പിടിച്ചു നില്ക്കയാണല്ലോ. ഒടുവില്‍ സാധാരണ പോലെ കാറ്റ് പോയ ബലൂണ്‍ ആകാതിരുന്നാല്‍ കൊള്ളാം .
തോളത്തു കേറ്റി വച്ച വേതാളം പോലെയായി മദനി . താഴത്ത് വക്കാനും വയ്യ , ഒന്നും പറയാനും വയ്യാത്ത അവസ്ഥ . മദനി ആണ് ഇപ്പോള്‍ താരം .ചാനലുകാര് മദനിയുടെ മൊഴിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ നെട്ടോട്ടമാണ് . രംഗം നല്ലപോലെ കൊഴുക്കുന്നുണ്ട് . എന്തൊരു സെകുലര്‍ പാര്‍ടികള്‍ .
ഇനി തെരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ ഉള്ള ശ്രമം ആണെന്ന് കേട്ടു. ഈ പണ്ടാരം എത്രയും നേരത്തെ കഴിഞ്ഞിരുന്നെന്കില്‍ .സ്വസ്ഥമായിട്ട് വെളിയില്‍ ഇറങ്ങി നടക്കാമല്ലോ . ഇലക്ട്രോണിക് യന്ത്രം ആയതു കൊണ്ട് അസാധു വിനും സ്കോപ് ഇല്ലല്ലോ .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
March
(13)
- ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!
- ദേശീയ ഗാനവും തരൂരും
- കോള രാഷ്ട്രീയം .
- ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് !!!!!
- മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!
- തിരുമേനിമാര് എന്തിന് സി പി എമ്മിനെ പേടിക്കുന്നു???
- ഗല്ലിവര് ഇന്‍ ലില്ലിപെട് !!!!
- വീട്ടമ്മമാരുടെ കുട്ടായ്മ !!!
- വിക്രമാദിത്യനും വേതാളവും !!
- മല്ലയ്യ മുതലാളി കീ ജയ് !
- മഹാത്മാവേ മാപ്പ് .
- പൂരം കാണാന്‍ പോയവര്‍ ?
- പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
-
▼
March
(13)
4 comments:
ഈ പണ്ടാരം എത്രയും നേരത്തെ കഴിഞ്ഞിരുന്നെന്കില്‍ .സ്വസ്ഥമായിട്ട് വെളിയില്‍ ഇറങ്ങി നടക്കാമല്ലോ . ഇലക്ട്രോണിക് യന്ത്രം ആയതു കൊണ്ട് അസാധു വിനും സ്കോപ് ഇല്ലല്ലോ .
ഒരിക്കലെന്കിലും ഇങ്ങനെ തോന്നിയിട്ടില്ലേ ?
നില്ക്കുന്ന സ്ഥാനാര്‍ത്ഥികളെ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വോട്ട് ചെയ്യുവാനായി ഒരു ബട്ടണ്‍ എന്ത് കൊണ്ട് വെയ്ക്കുന്നില്ല? ഇതാണോ ജനാധിപത്യമെന്ന് പറയുന്നത്? എന്നൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... എന്ത് കാര്യം?
വിക്രമാദിത്യന്മാർക്കെല്ലാം കുറഞ്ഞത് ഒരു വേതാളത്തിനെയെങ്കിലും ചുമക്കേണ്ടി വരുന്നത് നല്ലതല്ലേ? അല്ലെങ്കിൽ ഇവരുടെ വിക്രമം സഹിക്കാനാവാതെ ജനം എന്തു ചെയ്തേനേ?
Post a Comment