വിഎസ് ഇന്റെ മകന് വ്യഭിചരിച്ചോ ഇല്ലയോ എന്നതല്ല തിരഞ്ഞെടുപ്പിന് മുഖ്യ വിഷയം . ഈ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് നാട്ടുകാര്‍ക്ക് എന്ത് ഗുണം ഉണ്ടായി എന്നുള്ളതാണ് കണക്കിലെടുക്കേണ്ട കാര്യം . പല നല്ല കാര്യങ്ങള്‍ ചെയ്തിട്ടും അതൊന്നും പറയാന്‍ ആളില്ലാതായി . പത്രങ്ങളും ചാനലുകളും കണ്ട ഭാവം ഇല്ല . ഒരു സ്മാര്‍ട്ട് സിറ്റി ആയിരുന്നു ഇത് വരെ പ്രശ്നം . കേരളം ഉറ്റു ശ്രമിച്ചിട്ടും കൊച്ചിയില്‍ ഒരു മെട്രോ റെയില്‍ ഉണ്ടാക്കാന്‍ മോന്റെക് സിംഗ് അനുവാദം കൊടുത്തില്ല . കൊടുക്കരുതെന്ന് കേന്ദ്രത്തിനു വാശി . എല്ലാത്തിനും കേന്ദ്രത്തെ പഴി ചാരുന്നു എന്ന് കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ . ഗോസായിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന പരിഷകള്‍ . ഇങ്ങനെയും ഉണ്ടോ ജന്മങ്ങള് .
മുണ്ട് മുറുക്കി ഉടുക്കാന്‍ പറയാത്ത ധന മന്ത്രി . ജനത്തിന് അത്യാവശ്യം കഴിഞ്ഞു കൂടാന്‍ വക ഒരുക്കിയ ഒരു ഭരണം അത്ര മോശമെന്ന് പറയാന്‍ വയ്യ .ശരിയാണ് ഒരുപാട് മാളുകളും ഗോള്‍ഫ് കോഴ്സ് കളും ഇവിടെ ഉണ്ടായിട്ടില്ല . ഇപ്പൊ വികസനത്തിന്റെ കോടി അടയാളം ഇതൊക്കേ ആണല്ലോ . മനുഷ്യന് തോഴിലുണ്ട് കഴിക്കാന്‍ ആഹാരമുണ്ട് ഇതൊക്കെ പോരെ .പൂട്ടിയ വ്യവസായ ശാലകള്‍ തുറന്നില്ലേ . സാധാരണ ക്കാരന് ഇതൊക്കെ മതിയേ മതി . പോരാത്തവര്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുക ആവും നല്ലത് . എന്നും ജയ് ഹിന്ദ് ചാനല്‍ കാണുക . സ്വസ്തി !
5 comments:
home coming after a long time? any way an apt observation..why u have not remembered our "paper grandma" (kadalaasu kelavi !!)very much casting votes for the extreme right? to create heaven of snobs here...
Parasparam paara paniyunna thirakkil naadu bharikkaan marannu poyi, nammude bharanakoodam!
നല്ല ഭരണകാലം ആര്‍ക്കു വേണം ???? പാവം ജനങ്ങള്‍ ആഗ്രഹിച്ചാലും നേതാക്കന്മാര് സമ്മതിക്കില്ലല്ലോ..... പാവം അച്ചു മാമന് നയം പ്രഖ്യാപിച്ചതില്‍ കുറേ ഒക്കെ പൂര്‍ത്തീകരിച്ചു എന്നത് വിസ്മരിച്ചുകൂടാ.. എന്നിരുന്നാല്‍ തന്നെയും അദ്ദേഹത്തെ ഒന്നിനും അനുവദിച്ചില്ല എന്നത് നഗ്നമായ സത്യം.. നാട് നന്നാവണമെങ്കില്‍ ശുദ്ധി കലശം താഴെക്കിടയില്‍ നിന്ന് തുടങ്ങണം ( ഈ ഉള്ളവന് ഉള്‍പ്പടെ )
സ്വകാര്യം : ബ്ലോഗ്ഗെരില്‍ തിരിച്ചെത്തിയതില്‍ സന്തോഷം.. മടങ്ങി പോകില്ലന്നു വിശ്വസിക്കുന്നു....
കവാത്തുമറന്നുപോകുന്ന, മുണ്ടുമുറുക്കിയുടുക്കാനറിയാത്ത എല്ലാ രാഷ്ട്രീയക്കാരനും ജയ് വിളിക്കാൻ ”100% സാക്ഷരതാ കേരളത്തിൽ ആളുള്ളടത്തോളം,നമ്മൾ ഒക്കെ ഈ എഴുതി സമയം കളയുന്നതുമാത്രം ബാക്കി.ബ്ലോഗിൽ കാണാനും വായിക്കാനും,പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം.
Post a Comment