ലോകപോലീസിനു സമാധാനത്തിനുള്ള നോബല്‍ സമ്മാനം. എത്ര തലകുത്തി നിന്ന് ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു കാര്യം .പോലീസും സമാധാനവും ആയിട്ട് എന്ത് ബന്ധം . അല്‍പ ബുദ്ധികള് അല്ലെ പിന്നെന്തു മനസ്സിലാക്കാന്‍ എന്നാവും ഉത്തരം . ആരോ പറഞ്ഞ പോലെ മിശേല്ലിനു ലോക സുന്ദരി പട്ടം കൂടി കിട്ടിയാല്‍ കാര്യം പൂര്‍ണമായി.
സമാധാനത്തിന് വേണ്ടി തന്റെ ജീവിതവും മനസ്സും അര്‍പിച്ച മഹാത്മാ ഗാന്ധിക്ക് മൂന്നു പ്രാവശ്യവും കിട്ടാതെ പോയ സമ്മാനം അമേരിക്കന്‍ പ്രസിഡന്റിന് പൂ ബിസ്കട് പോലെ കിട്ടുന്നു. കലികാല വൈഭവം .അല്ലാതെ എന്ത് പറയാന്‍ . രണ്ടു കയ്യും നീട്ടി ഉപഹാരം സ്വീകരിക്കാന്‍ ഒബാമ ചേട്ടന് ഒരു ഉളുപ്പും ഇല്ലായിരുന്നു എന്നതും എടുത്തു പറഞ്ഞെ പറ്റു.
അമേരിക്ക ആര് ഭരിച്ചാലും നയപരമായ കാര്യങ്ങളില്‍ വലിയ വ്യതിയാനം ഉണ്ടാകാറില്ല എന്നത് കൊണ്ട് ഒബാമ സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് വിശ്വസിക്കാനും ആകുന്നില്ല.നമ്മള്‍ വ്യാകുല പെട്ടിട്ട് കാര്യമില്ല എന്ന് സമാധാനിക്കാം. അങ്ങനയെ കാര്യങ്ങള്‍ നടക്കു . ലോകമെമ്പാടും പ്രതിഷേധത്തിന്റെ അലയടികള്‍ ഉണ്ടായി .അമേരിക്കകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധം അറിയിച്ചു . ആര് കേള്‍ക്കാന്‍ .ഏതായാലും 2009 ലെ ഏറ്റവും വലിയ തമാശ ആയി നോബല്‍ സമ്മാനം . പിരിമുറുക്കത്തിന്റെ ഈ കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ വകയായി എന്ന് സമാധാനിക്കാം . സമധാനം നീണാള്‍ വാഴട്ടെ !
3 comments:
വ്യാകുല പെട്ടിട്ട് കാര്യമില്ല
Hmmm...ivideyum puliyayirunnu le...kollam...twitter mathramakkalle
അതേ, കലികാല വൈഭവം തന്നെ. പക്ഷെ
നമ്മള്‍ വ്യാകുലപ്പെട്ടാല്‍ ആര്‍ക്കാണ് ചേതം????
അല്‍പ്പം സ്വകാര്യം !! ബ്ലോഗ്ഗറില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. തുടര്‍ന്നും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
Post a Comment