പാരലല്‍ കോളേജുകള്‍ കൂണുകള്‍ പോലെ പൊട്ടി മുളച്ചിരുന്ന ഒരു കാലം ഉണ്ടായിരിന്നു .ഇപ്പോള്‍ ആ
സ്ഥാനം സര്‍വകലാശാലകള്‍ കയ്യടക്കി കൊണ്ടിരിക്കുന്നു . ഓരോ ജില്ലയിലും രണ്ടോ മൂന്നോസര്വകലാശാലകള് എന്ന അവസ്ഥ . സംസ്ഥാനത്തിന്റെ വക മലയാളം .മെഡിക്കല്‍ ,സാങ്കേതിക
സര്‍വകലാശാലകള്‍ . കേന്ദ്രത്തിന്റെ വക അലിഗഡ് സര്‍വകലാശാല .മലയാളിയുടെ മനസ്സു
നിറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം . സര്‍വകലാശാലകളുടെ എണ്ണം പെരുകിയാല്‍ ഉന്നത
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമോ ? ഒരു സംശയം . യു ജി സി യില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് പോലും
ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നിലവിലുള്ള യുനിവേര്സിടി കള്‍ക്ക് കഴിയുന്നില്ല . ഒരു സംസ്കൃത
സര്‍വകലാശാല ഉണ്ടാക്കിയിട്ട് അതിന്റെ ഗതി എന്തായി . നമ്മുടെ സര്‍വകലാശാലകള്‍ ഗവേഷണ
രംഗത്ത് എത്ര മുന്നേറിയിട്ടുണ്ട് .
ഒരു ഐ ഐ ടി കേരളത്തിന് വേണമെന്നു യാചിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി . പകരം പ്രവാസി
സര്‍വകലാശാലയുടെ വാഗ്ദാനം . ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് . വിരലില്‍ എണ്ണാന്‍ കഴിയുന്ന
സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന എത്ര ഗവേഷണ സ്ഥാപനങ്ങള്‍ നമുക്കുണ്ട് .
കേരളത്തിനെക്കാളും ഭൌതിക സാഹചര്യങ്ങള്‍ മോശമായ എത്രയോ സംസ്ഥാനങ്ങളില്‍ ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു .
നമുക്കു തൊടുന്നതെല്ലാം" പൊന്നാക്കുന്ന" വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ . പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഉള്ള കാലം അതിക്രമിച്ചു . അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി അധോഗതി .