ശ്രീ വെള്ളാപ്പള്ളി ഗുരു പറഞ്ഞ പോലെ ആര്‍ക്കും താല്പര്യം ഇല്ലാത്ത ഒരു ഉപ തിരഞ്ഞെടുപ്പ് കൂടി .ആര് ജയിച്ചാലും തോറ്റാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്ന അവസ്ഥ . പണിയില്ലാത്ത ഒരു കേന്ദ്ര മന്ത്രി കേരളത്തില്‍ വന്നു ഒരു കല്ലെക്ടരെ അധിക്ഷേപിക്കുക ,സ്ഥലം MP ഉദ്യോഗസ്ഥന്‍ മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ .
കേരളത്തില്‍ വലതു ഭരിച്ചാലും ഇടതു ഭരിച്ചാലും ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥ .കേന്ദ്രം ഇന്ത്യ മൊത്തത്തില്‍ വിദേശ കുത്തകള്‍ക്ക് വില്‍ക്കാന്‍ തയ്യാറായി തറ്റും ഉടുത്തു നില്‍ക്കുന്നു. കേരളത്തില്‍ കണ്ടല്‍ കാടുകളും ജൈവ വൈവിധ്യവും നാടന്‍ കുത്തകള്‍ക്ക് വിറ്റു തുലക്കാന്‍ മുഖത്ത് പൌഡറും പൂശി നില്‍ക്കുന്ന വ്യവസായ മന്ത്രി .'തെങ്ങിന്റെ മണ്ടക്ക് വ്യവസായം വളരാന്‍ പറ്റുമോ '? എന്ന ചോദ്യം .
ഇത് പോലെ മലയാളി വിഷമ വൃത്തത്തില്‍ ആയ മറ്റൊരു കാലം ഉണ്ടോ എന്ന് സംശയം . പെട്ടെന്ന് ഖദര്‍ കുപ്പയത്തിലേക്ക് മാറിയതിന്റെ അസ്കിത മാറാത്ത അഴകുഴംബന്‍ അത്ഭുത കുട്ടി ഒരു വശത്ത് ,എതിര്‍വശത്ത് തടിമിടുക്ക് കൊണ്ട് എല്ലാം നേടാം എന്ന് ഗര്‍വുള്ള ഒരു സഖാവും .
പോരെ മലയാളിക്ക് സന്തോഷിക്കാന്‍ .
ആസിയാന്‍ കരാറും , Bt വഴുതനങ്ങയും എന്താണെന്ന് അറിയാത്ത പാവം ജനം . തല വല്ലവെന്റെയും കക്ഷത്തില്‍ ആയി കഴിഞ്ഞേ കാര്യം മനസ്സിലാകു . എന്നിട്ട് കൈയും കാലും അടിച്ചിട്ട് എന്ത് കാര്യം .
മറ്റെല്ലാ കാര്യങ്ങളിലും നമുക്ക് തിരഞ്ഞെടുക്കാന്‍ നിരവധി .
Thursday, October 29, 2009
Monday, October 12, 2009
യുദ്ധവും സമാധാനവും .
ലോകപോലീസിനു സമാധാനത്തിനുള്ള നോബല്‍ സമ്മാനം. എത്ര തലകുത്തി നിന്ന് ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു കാര്യം .പോലീസും സമാധാനവും ആയിട്ട് എന്ത് ബന്ധം . അല്‍പ ബുദ്ധികള് അല്ലെ പിന്നെന്തു മനസ്സിലാക്കാന്‍ എന്നാവും ഉത്തരം . ആരോ പറഞ്ഞ പോലെ മിശേല്ലിനു ലോക സുന്ദരി പട്ടം കൂടി കിട്ടിയാല്‍ കാര്യം പൂര്‍ണമായി.
സമാധാനത്തിന് വേണ്ടി തന്റെ ജീവിതവും മനസ്സും അര്‍പിച്ച മഹാത്മാ ഗാന്ധിക്ക് മൂന്നു പ്രാവശ്യവും കിട്ടാതെ പോയ സമ്മാനം അമേരിക്കന്‍ പ്രസിഡന്റിന് പൂ ബിസ്കട് പോലെ കിട്ടുന്നു. കലികാല വൈഭവം .അല്ലാതെ എന്ത് പറയാന്‍ . രണ്ടു കയ്യും നീട്ടി ഉപഹാരം സ്വീകരിക്കാന്‍ ഒബാമ ചേട്ടന് ഒരു ഉളുപ്പും ഇല്ലായിരുന്നു എന്നതും എടുത്തു പറഞ്ഞെ പറ്റു.
അമേരിക്ക ആര് ഭരിച്ചാലും നയപരമായ കാര്യങ്ങളില്‍ വലിയ വ്യതിയാനം ഉണ്ടാകാറില്ല എന്നത് കൊണ്ട് ഒബാമ സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് വിശ്വസിക്കാനും ആകുന്നില്ല.നമ്മള്‍ വ്യാകുല പെട്ടിട്ട് കാര്യമില്ല എന്ന് സമാധാനിക്കാം. അങ്ങനയെ കാര്യങ്ങള്‍ നടക്കു . ലോകമെമ്പാടും പ്രതിഷേധത്തിന്റെ അലയടികള്‍ ഉണ്ടായി .അമേരിക്കകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധം അറിയിച്ചു . ആര് കേള്‍ക്കാന്‍ .ഏതായാലും 2009 ലെ ഏറ്റവും വലിയ തമാശ ആയി നോബല്‍ സമ്മാനം . പിരിമുറുക്കത്തിന്റെ ഈ കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ വകയായി എന്ന് സമാധാനിക്കാം . സമധാനം നീണാള്‍ വാഴട്ടെ !

Subscribe to:
Posts (Atom)