നമ്മുടെ അന്തോണിച്ചന്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തു തുടങ്ങി .തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ ചുണയുള്ള പല പ്രസ്താവനകളും അദ്ദേഹം ചെയ്തു .ഒരു സൈനിക നടപടി വേണ്ടിവന്നാല്‍ അതിനും മടിക്കില്ലെന്നും പറഞ്ഞു കഴിഞ്ഞു .മലയാളി ആയാല്‍ ഇങ്ങനെ വേണം .ശ്രീ ശാന്തിനെ പ്പോലെ .ഈയിടെ beml ഇന്റെ ഫാക്ടറി എക്ക് തറക്കല്ല് ഇടാന്‍ വന്നപ്പോള്‍ അദ്ദേഹം വേറൊരു വെടി പൊട്ടിച്ചു .കേരളത്തില്‍ ഇപ്പോള്‍ ശകുനം മുടക്കികള്‍ ഇല്ലെന്ന് .മുഖ്യന്‍ വിടുമോ . അവറ്റകളെ പടി അടച്ചു പിണ്ഡം വെച്ചു പുറത്താക്കിയത് തങ്ങളാണെന്ന് . അന്തോണിച്ചന്‍ ആരെ ആണ് ഉദ്ദേശിച്ചത് എന്ന് മാത്രം മനസ്സിലായില്ല . സ്വന്തം പാര്‍ട്ടിക്കാരെ തന്നെയാണോ ? തറക്കല്‍ ഇടീല്‍ കൂടി ക്കൂടി കല്ലിനു ക്ഷാമമായി എന്നും വാര്‍ത്ത .
പുര കത്തുന്നതിന് മുമ്പു അത്ഭുത ക്കുട്ടി പുറത്തു ചാടി . വേണമെങ്കില്‍ സഹായിക്കാമെന്നു ബി ജെ പി .
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വലയും ആയി പലരും ഓടി നടക്കുന്നു .
മാണി സാര്‍ പതിവു പല്ലവിയുമായി രംഗത്തുണ്ട് . നടക്കില്ല എന്നറിയാം .കോട്ടയം എങ്കിലും മതി . മകനെ എവിടെ എങ്കിലും തിരുകി കയറ്റി ഇല്ലങ്കില്‍ പിന്നെ എന്ത് അച്ഛനാ .
ഈ പ്രാവശ്യം എന്‍ എസ് എസ് തുണക്കും എന്ന് വിശ്വാസം .
Tuesday, January 20, 2009
Sunday, January 18, 2009
രാജാവ് നഗ്നനാണ് .
ഒരു ദോഷൈക ദൃക്കിന്റെ പുലഭ്യം പറച്ചിലായി ഇത് തോന്നാം .എങ്കിലും സാരമില്ല .
കുമാരി മായാവതിക്ക് അന്‍പതിനാല് വയസ്സായി.പിറന്നാല്‍ ആഘോഷം ഗംഭീരമായി,അല്ല അതിഗംഭീരമായി കൊണ്ടാടി .
കൊന്നും ,കൊല്ലാതെയും കോടികള്‍ 'പിറന്നാള്‍ സമ്മാനമായി ' പിരിച്ചെടുത്തു .
പാര്‍ട്ടി ഫണ്ട് എന്നോ ,തെരഞെടുപ്പ് ഫണ്ട് എന്നോ വിളിക്കാം .
മൂവായിരം കോടി രൂപ യുടെ പിറന്നാള്‍ പ്രഖ്യാപനങ്ങള്‍ .സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ആണേ .മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു ഇരട്ടി ആണ് പോലും .
എന്തൊരു സോഷ്യല്‍ എഞ്ചിനീയറിംഗ് .കണ്ടു പഠിക്കണം .
ചെറിയ ഒരു സംശയം .നമ്മള്‍ ഇപ്പോഴും രാജ ഭരണ കാലത്താണോ ജീവിക്കുന്നത്.
പാവപ്പെട്ട വന്റെയും ,അശരണരുടെയും രക്ഷക എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മഹതി എന്തിനീ തരം താണ വേലത്തരങ്ങള്‍ കാണിക്കുന്നു .
ഈദി അമീന്‍ പണ്ടു സായിപ്പിനെ ക്കൊണ്ട് തന്നെ ചുമപ്പിച്ചത് ഓര്‍ത്തു പോകുന്നു.
തനി ആവര്‍ത്തനങ്ങള്‍ .
യഥാ രാജാ തഥാ പ്രജ .

പാപിയുടെ കുമ്പസാരം .
ബുഷിന്റെ 'പടിയിറങ്ങല്‍ പ്രസംഗം ' ഒരു നനഞ്ഞ പടക്കം' പോലെ അവഗണിക്കപെട്ടു എന്ന് തോന്നുന്നു .അമേരിക്കന്‍ ജനതയ്ക്ക് ഒരു വിഴുപ്പു ഭാണ്ഡം തലയില്‍നിന്നും ഇറക്കിവച്ച ആശ്വാസം . ഈ എട്ടു വര്‍ഷത്തെ ഭരണത്തിന്റെ ബാക്കി പത്രം എന്താണ്? എങ്ങും എത്താത്ത രണ്ട് യുദ്ധങ്ങള്‍ , പോരാത്തതിന് കടുത്ത സാമ്പത്തിക മാന്ദ്യവും . ഈ മാന്ദ്യം ചാക്രിക മാണെന്ന് ചില 'വിദഗ്ദ്ധര്‍ ' ചൂണ്ടിക്കാണിക്കുന്നുണ്ട് . അത് ശരിയല്ലെന്ന് കാണാന്‍ അത്ര വലിയ വൈദഗ്ദ്ധ്യം ആവശ്യമുണ്ടെന്നു തോന്നുന്നില്ല . അമേരിക്കയിലെതന്നെ ഇടതു പക്ഷ ബുദ്ധി ജീവികളുടെ അഭിപ്രായം ബുഷിനെയും കൂട്ടരെയും ലോക ക്രിമിനല്‍ കോടതിയില്‍ യുദ്ധ കുറ്റ വിചാരണ നടത്തണം എന്നാണ്. സംഗതി നടക്കില്ല എങ്കിലും . ഇന്ത്യയുമായി സുഹൃത്ത് ബന്ധം അരക്കിട്ട് ഉറപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ നേട്ടമായി ബുഷ് കാണുന്നു .കോടികളുടെ കച്ചവടം ഉറപ്പിച്ചു എന്ന് അര്‍ഥം .ഡോളറിന്റെ കിലുക്കമാല്ലാതെ മറ്റെന്ത് സൗഹൃദം. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്ര അപമാനിതനായ ഒരു നേതാവ് ഉണ്ടോ എന്ന് സംശയം .വീണ്ടും ഷൂസ് ഏറു കിട്ടിയില്ലെന്കില്‍ ഭാഗ്യം . അമേരിക്കന്‍ നോക്കികളായ നമ്മുടെ നേതാക്കള്‍ക്കും ഈ ഗതി ഉണ്ടാകാതിരുന്നാല്‍ ഭാഗ്യം .നമ്മള്‍ നയങ്ങള്‍ക്ക് അല്ലല്ലോ വോട്ട് ചെയ്യുന്നത് .
Friday, January 16, 2009
പാറ്റ വളര്‍ത്തല്‍ .
വാനില കൃഷി നടത്തി നടുവൊടിഞ്ഞ മലയാളി കര്‍ഷകന് ഒരു സന്തോഷ വാര്‍ത്ത .
ഒരു പ്രത്യേക തരം പാറ്റകള്‍ക്ക് കിലോക്ക് 500 രൂപ മുതല്‍ 600രൂപ വില കിട്ടുമത്രേ .
ഹോമിയോ ഔഷധം ഉണ്ടാക്കാനാണ് .
Multi ലെവല്‍ മാര്‍ക്കറ്റിംഗ് വഴി പണമുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപെട്ട ആര്‍ക്കും ശ്രമിക്കാവുന്നതാണ് .
മുതല്‍ മുടക്ക് തീരെ ഇല്ല . ലാഭമോ പതിനായിരങ്ങള്‍ .
തേനീച്ച വളര്‍ത്തല്‍ പോലെ മാന്യമായ തൊഴില്‍ .
സര്‍ക്കാരില്‍ നിന്നും സബ്സിഡി പ്രതീക്ഷിക്കാം .നമ്മുടെ ധന മന്ത്രി കേന്ദ്ര വിഹിതവും തരപെടുതും .
നമ്മുടെ മുഖ്യന്‍ , ചെറുപ്പക്കാര്‍ കൃഷി യിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുന്നു മുണ്ടല്ലോ .
നമ്മുടെ വീട്ടിലെ മാലിന്യ്യങ്ങള്‍ വീട്ടില്‍ തന്നെ ഇടുക .പാറ്റകള്‍ പെറ്റു പെരുകട്ടെ .
ചൊറികുത്തി ഇരിക്കുന്ന കൃഷി ഉദ്യോഗസ്ഥന്‍ മാര്‍ ഉപദേശവുമായി എത്താതിരിക്കില്ല .പണം കായ്ക്കുന്ന
മരമല്ലേ .
മുനിസിപ്പാലിറ്റി അധികൃതര്‍ ഖര മാലിന്യ നിര്‍മാര്‍ജനെതെ ക്കുറിച്ച് ആലോചിച്ചു ബേജാര്‍ ആവേണ്ട .
എല്ലാം ശുഭം . ജനത്തിന് മൂക്ക് പൊത്താതെ വഴിയേ നടക്കാനും പറ്റും .
ഒരു വെടിക്കു രണ്ടു മൂന്നു പക്ഷികള്‍ .

മോഡി പര്‍വ്വം ?
രംഗം, ഗുജറാത്തിലെ ആഗോള നിക്ഷേപക സംഗമം .അടുത്ത ഇന്ത്യന്‍ പ്രധാനമന്തി ആകാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോഡി ആണെന്ന് മിത്തലും അംബാനിയും ഒരു പോലെ പ്രസ്താവിക്കുന്നു .മുന്‍ നിരയിലുള്ള സായിപ്പന്മാര്‍ കഥ അറിയാതെ ആട്ടം കാണുന്നു .നീണ്ട കരഘോഷം. അടല്‍ ബീഹാറിയെ കട്ടപ്പുറത്ത് ഇരുത്തി പുതിയ ഉടുപ്പും തൈപ്പിച്ചു ഇരിക്കുന്ന അദ്വാനി ഒന്നു ഞെട്ടിയോ എന്ന് സംശയം. അതൊക്കെ പോകെട്ടെ .ഈ പ്രസ്താവത്തിന്റെ അര്‍ദ്ധ തലങ്ങളിലേക്ക് നമുക്കൊന്ന് നോക്കാം . കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നമ്മുടെ ഭരണ കേന്ദ്രങ്ങളെ സ്വാധീനിച്ചു തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.
ഇപ്പോള്‍ ആര് ഭരിക്കണം എങ്ങനെ ഭരിക്കണം എന്ന് വരെ തീരുമാനിക്കാന്‍ അവര്‍ക്കാകുന്നു .
നിശബ്ദ ഭുരിപക്ഷം അവരുടെ കൂരകളില്‍ വിധിയെ പഴിച്ചു ചുരുണ്ടു കൂടുന്നു .ഫാസിസം ഒരിക്കലും കുത്തകക്ക് എതിരല്ലലോ .ഈ ഫാസിസ്റ്റ് പ്രമാണിയെ കുത്തകകളുടെ പ്രിയംകരന്‍ ആക്കിയത് എന്താണ് . അമിത ലാഭം കൊയ്യാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു എന്നത് തന്നെ.
ഭരണ കൂടത്തിന്റെ ഒരു ഇടപെടലിനെയും ഭയക്കേണ്ട . വിശകുന്നവന്റെ വിശപ്പ് മാറ്റാന്‍ കഴിയാത്ത പുരോഗതി ആണോ ഈ നാടിനാവശ്യം .

Wednesday, January 14, 2009
ഫോട്ടോ ഗാലറി
ഈയിടെ ഒരു ദിവസം രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ ചന്കിടിച്ചു പോയി . പരിചയമുള്ള ഒരാളുടെ ഫോട്ടോ .താഴോട്ട് വായിച്ചു . സമധാനമായി . അവാര്‍ഡ് കിട്ടിയതാണ് .പ്രശസ്തി പത്രവും പതിനായിരം രൂപയും . ജീവിച്ചിരുന്നപ്പോള്‍ നാട്ടുകാരെ പൊറുതി മുട്ടിച്ച ഒരു മഹദ് വ്യക്തി യുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് . നാട്ടില്‍ ഇപ്പോള്‍ അവാര്‍ഡ് കള്‍ക്ക് ഒരു പഞ്ഞവുമില്ല.
ഫ്രെയിം ചെയ്ത താമ്ര പത്രം കൊണ്ട് 'പാതുംമാടെ ആടിനെ ' എറിഞ്ഞു ഓടിച്ച 'ബെപൂര്‍ സുല്‍ത്താനെ ' ഓര്‍ത്തു പോകുന്നു .ക്രാന്ത ദര്‍ശി ആയ അദ്ദേഹത്തിന് പ്രണാമം .ആനെവാരിയും ,എട്ടുകാലി മമ്മുഞ്ഞി മാരും കൊടികുത്തി വാഴുന്ന ഈ നാട്ടില്‍ ഇനിയും പലതും നമുക്കു കാണാം .

Tuesday, January 13, 2009
വാളെടുക്കുന്നവന്‍.............................
ഹേമവും വസന്തവും തമ്മിലടി .
സിസ്റ്റര്‍ അഭയെ എല്ലാവരും മറന്നു തുടങ്ങി .
കൊലപാതകമോ ആത്മഹത്യ യോ ?
ഇപ്പോള്‍ പ്രശ്നം ,റിട്ട് കോടതിയോ ജാമ്യ കോടതിയോ വലുത് .
പത്രക്കാര്‍ക്ക് തെറി വിളി പൂരം .
പാവം ജനം മുഖം വളിച്ചു നില്ക്കുന്നു .
നീതി എവിടെ കിട്ടും .
കഷ്ടം .
ചൊക്ലി പട്ടികള്‍ തലകുത്തി നിന്നു ചിരിക്കുന്നു .പട്ടി ചിരികുമോ?
ആവാമല്ലോ .
ഇതു കലികാലം . മനുഷ്യന്‍ ചിരിക്കാന്‍ മറന്നു .

Subscribe to:
Posts (Atom)