Monday, January 12, 2009

സൈബര്‍ വിപ്ലവം .

ക ഴിഞ്ഞ പാര്‍ലമെന്റ് സമ്മളനത്തില്‍ പാസാക്കിഎടുത്ത പുതിയ സൈബര്‍ ബില്‍ ആരുടേയും ശ്രദ്ധയില്‍ പെട്ടെട്ടില്ല എന്ന് തോന്നുന്നു . ഒരു ചര്‍ച്ച പോലും ഇല്ലാതെ ആണ് ഈ നിയമം വോട്ട് നെ ഇട്ടതും പാസാക്കി എടുത്തതും .അമേരിക്ക യിലെ 'patriot' നിയമത്തെ ക്കാള്‍ കര്‍ക്കശ മായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഈ നിയമ ത്തിന്റെ വ്യാപ്തി പലരും മനസ്സില്‍ ആക്കിയിട്ടില്ല എന്ന് വേണം കരുതാന്‍ . ഇന്‍റര്‍നെറ്റില്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു എവിടെ പോകുന്നു എന്ന് എപ്പോഴും നിരീക്ഷി ക്കപെടാന്‍ പോവുകയാണ്‌. netizen എന്ന നിലയിലുള്ള നിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പോവുകയാണ് .ചുരുക്കത്തില്‍ ഒരു പോലീസ് കാരന്‍ എപ്പോഴും നിങ്ങളുടെ ചുമലിനു പുറകില്‍ മോണിറ്റര്‍ നോക്കി നില്‍കാന്‍ പോവുകയാണ്. കൊള്ളാം അല്ലെ . സര്‍ക്കാര്‍ നിരോധിച്ച അല്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടമല്ലാത്ത പേജ് കള്‍ സന്ദര്‍ശിച്ച നിങ്ങളെ ജയിലില്‍ അടയ്ക്കാം.വിചാരണ യില്ലാതെ തന്നെ. നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുവാന്‍ പോകുന്നു എന്ന് അര്‍ഥം .ഇതെല്ലാം ഭീകരത തടയാനാണ് എന്നാണു വിശദീകരണം .ഇനി നിങ്ങളുടെ ഓരോ ചുവടും സൂക്ഷിച്ചു വേണം .

Friday, January 9, 2009

ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .

കുട്ടികള്‍ സ്കൂളില്‍ പയറ്റുന്ന,പയറ്റി ക്കൊണ്ടിരിക്കുന്ന ഒരു അടവാണ് നാമും പാകിസ്ഥാന്റെ മേല്‍ പ്രയോഗിചുകൊണ്ടിരിക്കുനത് .തങ്ങളെ സഹപാഠികള്‍ ഉപദ്രവിച്ചാല്‍ അതെ സ്കൂളില്‍ മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടനെ വിട്ടു വിരട്ടിക്കുന്ന അതേ തന്ത്രം. അമേരിക്കയെ കൂടുതല്‍ ആശ്രയിച്ചു നടത്തുന്ന ഈ നയതന്ത്ര യുദ്ധം എത്ര മാത്രം ഫലപ്രാപ്തി യില്‍ എത്തുമെന്ന് കണ്ടറിയണം .അമേരിക്ക ആത്യന്തികമായി ഒരു ആയുധ കച്ചവടക്കാരന്‍ മാത്രമാണെന്ന സത്യം നാം ഓര്‍ത്താല്‍ നന്ന് .അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്ഥാനെ ഒറ്റപെടുതാനുള്ള തന്ത്രങ്ങളാണ് നാം ആവിഷ്കരിക്കേണ്ടത് .നമ്മുടെ നടപടികള്‍ക്ക് കുറച്ചു കൂടി സൂഷ്മതയും ശക്തിയും ഉണ്ടാവേണ്ടിയിരിക്കുന്നു .പ്രസ്താവനകള്‍കൊണ്ടു മാത്രം കാര്യം നടക്കില്ല .യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല താനും .

Wednesday, January 7, 2009

പണിക്കര് ചേട്ടനും പാവകളും

പണിക്കര് ചേട്ടനും പരിവാരവും പാവകളി തുടങ്ങിയിട്ട് കുറച്ചു നാളായി .
പാവപ്പെട്ട നായരെ കരകയറ്റി യിട്ടെ അടങ്ങു .
വാശി കൊള്ളാം .
സംവരണം ആദ്യം സ്വന്തം തട്ടകത്തിലാകെട്ടെ.
പിന്നെ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ സമരമാകാം .
പാവപ്പെട്ട നായര്‍ ഒരു കൂര വക്കാന്‍ കടം ചോദിച്ചാല്‍ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത വര്‍ഗം .
എഴുപതു ലക്ഷം നായരുടെ പ്രതിനിധി യാണ് പോലും .
ആര് പറഞ്ഞു .
അങ്ങ് മിങ്ങും കുറെ കൊഞ്ഞാണന്‍ മാര്‍ കൂടെക്കാണും .ശരി തന്നെ .
ഭൂരിഭാഗം ചക്രത്തിന് വെളിയിലാണെന്ന് ഓര്‍ത്താല്‍ കൊള്ളാം .
തെക്കോട്ടും വടക്കോട്ടും പോയാല്‍ മതി വിവരം അറിയാം .

കടലാസ് പുലി

മൂല്യ നിര്‍ണയത്തിന് അവാര്‍ഡുകള്‍ നമ്മെ സഹായിക്കില്ല എന്ന് വീണ്ടും തെളിയിക്കപ്പെടുന്നു .
പറഞ്ഞുവരുന്നത്‌ ബുക്കര്‍ സമ്മാനം നേടിയ അരവിന്ദ് അടിഗയുടെ "ദ വൈറ്റ് ടൈഗര്‍ " എന്ന കൃതിയെ പ്പറ്റി തന്നെ .
പത്രങ്ങള്‍ ആയ പത്രങ്ങളെല്ലാം വാനോളം പുകഴ്ത്തിയ ഒരു ചരിത്ര സംഭവം .
ഈ നോവല്‍ വായിച്ചപ്പോള്‍ കടുത്ത നിരാശ തോന്നി .
ഒരു പത്ര റിപ്പോര്ട്ട് നെ സാഹിത്യം എന്ന് നാം വിളിക്കാറില്ല എന്നാണ് എന്റെ പക്ഷം .
സാഹിത്യം മറ്റെന്തോ ആണ് തീര്‍ച്ച .
അപ്പോള്‍ എങ്ങിനെ ഈ നോവല്‍ അവാര്‍ഡ് നേടി ?
സായിപിന്റെ രസ മുകുളങ്ങളെ ത്രസിപ്പിക്കാന്‍ പറ്റുന്ന ചേരുവകള്‍ ഇതിലുണ്ടാവണം.
പിന്നെ ആര്‍ക്കു ബോധ്യ പ്പെടണം.
ലോകോത്തര സാഹിത്യ വുമായി പരിചയ മുള്ളവര്‍ക്ക് വെറും കടലാസ് പുലിയാണിത് .
യാത്രയില്‍ സമയം കൊല്ലാന്‍ പറ്റിയ സാധനം .


Sunday, January 4, 2009

റിയാലിറ്റി ഷോ ?

കുറച്ചു നാളായി മലയാളി പ്രേക്ഷക സമൂഹം ഒരു ഭീകരന്റെ പിടിയിലാണ് .ആരാണെന്നല്ലേ .പറയാം .മറ്റാരുമല്ല .റിയാലിറ്റി ഷോ അഥവാ ടാലെന്റ്റ് ഷോ.മലയാളത്തില്‍ ഇപ്പോള്‍ ചാനെലുകളുടെ പെരുമഴ ക്കാലം .സമസ്ത വിഷയങ്ങളെ പ്പറ്റിയും ഇപ്പോള്‍ ഷോ ധാരാളം .പാചകം മുതല്‍ പാമ്പുകളി വരെ.വേണ്ടത് തിരഞ്ഞാല്‍ മതി .നമ്മുടെ രാത്രികളുടെ scheduling തന്നെ മാറി മറിഞ്ഞു .സന്ധ്യാ നാമങ്ങളുടെ ദൈര്‍ഖ്യം
കുറഞ്ഞു.കുട്ടികള്‍ ഗൃഹ പാഠം കാലത്തേക്ക് മാറ്റി .അത്താഴം പെട്ടിക്ക് മുന്നിലായി .
അതാ ഷോ തുടങ്ങറായി .പരസ്യങ്ങളുടെ ഘോഷയാത്ര .ഇനിയും anchor എന്ന ഓമന പേരുള്ള അവതാരിക രംഗപ്രവേശനം ചെയ്യുന്നു .അറപ്പും വെറുപ്പും ഉളവാക്കുന്ന അംഗ വിക്ഷോഓഭങങളോടെ വിധി കര്‍ത്താക്കളെ പരിചയപ്പെടുത്തുന്നു .പല്ലുകൊഴിഞതും അല്ലാത്തതും ആയ മഹാന്‍മാരും മഹതികളും .പിന്നെ വേറൊരു കാര്യം ഇപ്പോള്‍ പിറന്നു വീണ കുട്ടി മുതല്‍ കുഴിയില്‍ കാലും നീട്ടി ഇരിക്കുന്നവര്‍ക്കും പങ്കെടുക്കാം .എല്ലാ വിഭാഗത്തിലും മല്‍സരം ഉണ്ട് പോലും .സമ്മാനം ഫ്ലാറ്റ് മുതല്‍ ലിമോ വരെ.ആരുടെ വായിലാണ് വെള്ളം ഉ‌രാത്തത് .
ഇനി മത്സരാര്ധി യുടെ വരവാണ് .നിറഞ്ഞ കണ്ണുകളും വിറയ്ക്കുന്ന കാലുകളും .
കമന്റ് കള്‍ ബഹുവിധം .സംഗതി വന്നില്ല , ഭാവംപോര ,ചടുലമല്ല എന്നിങ്ങനെ .
കാണികള്‍ സ്വിച്ച് ഇട്ടതു പോലെ കയ്യടിക്കുന്നു .പാവം ഫ്ലാറ്റ് മോഹി വിളറി വെളുക്കുന്നു ,തല കറങ്ങി താഴെ വീഴുന്നു .
ബാക്കി അടുത്ത ദിവസം എന്ന് മൊഞ്ചത്തി കൊഞ്ചുന്നു .
കുടുംബത്തില്‍ ചൂടു പിടിച്ച ചര്‍ച്ച രാവേറെ ചെല്ലുന്നത് വരെ .
അടുത്ത ഭാഗം കാണാന്‍ വേണ്ടി ഉറങ്ങാന്‍ കിടക്കുന്നു .
എല്ലാം ശുഭം .മലയാളിയുടെ ഒരു രാത്രി കൂടി കടന്നു പോയി .

Friday, January 2, 2009

വഴിയോര കാഴ്ചകള്‍

പുതുവല്‍സര ആഘോഷങങള്‍ കെട്ടടങ്ങി .
പടക്ക പ്പുരകള്‍ ഒഴിഞു .
ജനം വീണ്ടും തന്റെ വ്യാകുലത കളിലേക്ക് മടങ്ങി .
ഗുവഹാത്തി യില്‍ ബോംബ് പൊട്ടി മൂന്നു നാല് പാവങ്ങള്‍ മരിച്ചു .
താജ് ലും ഒബെരൊഇ ലും അല്ലെല്ലോ സമാധാനം .
ഈ പുതുവര്‍ഷവും മോശമാകാന്‍ വഴിയില്ല,sensex മൂന്നക്കം കയറി .
പാവപ്പെട്ട അച്ചന്മാരെയും കന്യസ്ട്രീകളെയും ജാമ്യത്തില്‍ വിട്ടു .
കുഞ്ഞാടുകള്‍ ലഡ്ഡു വിതരണം ചെയ്തു ,ജനം കൂവി തോല്‍പിച്ചു .
എന്‍ എസ് എസ് പാതിരിമാര്‍ സമദൂരം ഉപേക്ഷിക്കുമെന്ന് ഭീഷണി .
കനത്ത മഞ്ഞു കാരണം ജനം നേരത്തെ ഉറങ്ങി ,താമസിച്ചു ഉണര്‍ന്നു .
സ്കൂള്‍ കലോല്‍സവം ലൈവ് ആയി വീട്ടില്‍ .
ഒന്നാം തീയതി എത്ര സംഭവ ബഹുലം .


Thursday, January 1, 2009

ഒരു വിലാപം

പുതു വര്‍ഷ പുലരിയിലെ ആദ്യത്തെ കല്ലുകടി .
ചില ലിന്കുകള്‍ പിന്തുടര്‍ന്നു ഒരു ബ്ലോഗില്‍ എത്തി .
അതാ അവിടെ എം ടീ പദ്മനാഭന്മാര്‍ .
ബ്ലോഗ് വല്ല്യേട്ടെന്മാര് തമ്മില്‍ പൊരിഞ്ഞ തല്ലു നടക്കുന്നു .
ഞാന്‍ കേമനെന്ന് ഒരാള്‍ .
അല്ലെന്നു മറ്റൊരാള്‍ .
ഇതാണോ ബ്ലോഗിങ്ങ് .
ഈ എളിയവന്റെ സംശയം .
സത്യത്തില്‍ മനസ്സു മടുത്തു .
ഞാന്‍ കാംഷിച്ച സ്വാതന്ത്ര്യം എവിടെ .
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു .

About Me

My photo
a simple man with no pretentions.
Powered By Blogger