Friday, February 25, 2011

മാമാങ്കം

വിഎസ് ഇന്റെ മകന്‍ വ്യഭിചരിച്ചോ ഇല്ലയോ എന്നതല്ല തിരഞ്ഞെടുപ്പിന് മുഖ്യ വിഷയം . ഈ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് നാട്ടുകാര്‍ക്ക് എന്ത് ഗുണം ഉണ്ടായി എന്നുള്ളതാണ് കണക്കിലെടുക്കേണ്ട കാര്യം . പല നല്ല കാര്യങ്ങള്‍ ചെയ്തിട്ടും അതൊന്നും പറയാന്‍ ആളില്ലാതായി . പത്രങ്ങളും ചാനലുകളും കണ്ട ഭാവം ഇല്ല . ഒരു സ്മാര്‍ട്ട് സിറ്റി ആയിരുന്നു ഇത് വരെ പ്രശ്നം . കേരളം ഉറ്റു ശ്രമിച്ചിട്ടും കൊച്ചിയില്‍ ഒരു മെട്രോ റെയില്‍ ഉണ്ടാക്കാന്‍ മോന്റെക് സിംഗ് അനുവാദം കൊടുത്തില്ല . കൊടുക്കരുതെന്ന് കേന്ദ്രത്തിനു വാശി . എല്ലാത്തിനും കേന്ദ്രത്തെ പഴി ചാരുന്നു എന്ന് കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ . ഗോസായിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന പരിഷകള്‍ . ഇങ്ങനെയും ഉണ്ടോ ജന്മങ്ങള്‍ .
മുണ്ട് മുറുക്കി ഉടുക്കാന്‍ പറയാത്ത ധന മന്ത്രി . ജനത്തിന് അത്യാവശ്യം കഴിഞ്ഞു കൂടാന്‍ വക ഒരുക്കിയ ഒരു ഭരണം അത്ര മോശമെന്ന് പറയാന്‍ വയ്യ .ശരിയാണ് ഒരുപാട് മാളുകളും ഗോള്‍ഫ് കോഴ്സ് കളും ഇവിടെ ഉണ്ടായിട്ടില്ല . ഇപ്പൊ വികസനത്തിന്റെ കോടി അടയാളം ഇതൊക്കേ ആണല്ലോ . മനുഷ്യന് തോഴിലുണ്ട് കഴിക്കാന്‍ ആഹാരമുണ്ട് ഇതൊക്കെ പോരെ .പൂട്ടിയ വ്യവസായ ശാലകള്‍ തുറന്നില്ലേ . സാധാരണ ക്കാരന് ഇതൊക്കെ മതിയേ മതി . പോരാത്തവര്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുക ആവും നല്ലത് . എന്നും ജയ് ഹിന്ദ്‌ ചാനല്‍ കാണുക . സ്വസ്തി !

Thursday, October 29, 2009

ഓടിക്കുഴിക്ക് കുറുക്കന്‍ സാക്ഷി !!!!!!

ശ്രീ വെള്ളാപ്പള്ളി ഗുരു പറഞ്ഞ പോലെ ആര്‍ക്കും താല്പര്യം ഇല്ലാത്ത ഒരു ഉപ തിരഞ്ഞെടുപ്പ് കൂടി .ആര് ജയിച്ചാലും തോറ്റാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്ന അവസ്ഥ . പണിയില്ലാത്ത ഒരു കേന്ദ്ര മന്ത്രി കേരളത്തില്‍ വന്നു ഒരു കല്ലെക്ടരെ അധിക്ഷേപിക്കുക ,സ്ഥലം MP ഉദ്യോഗസ്ഥന്‍ മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ .
കേരളത്തില്‍ വലതു ഭരിച്ചാലും ഇടതു ഭരിച്ചാലും ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥ .കേന്ദ്രം ഇന്ത്യ മൊത്തത്തില്‍ വിദേശ കുത്തകള്‍ക്ക്‌ വില്‍ക്കാന്‍ തയ്യാറായി തറ്റും ഉടുത്തു നില്‍ക്കുന്നു. കേരളത്തില്‍ കണ്ടല്‍ കാടുകളും ജൈവ വൈവിധ്യവും നാടന്‍ കുത്തകള്‍ക്ക്‌ വിറ്റു തുലക്കാന്‍ മുഖത്ത് പൌഡറും പൂശി നില്‍ക്കുന്ന വ്യവസായ മന്ത്രി .'തെങ്ങിന്റെ മണ്ടക്ക് വ്യവസായം വളരാന്‍ പറ്റുമോ '? എന്ന ചോദ്യം .
ഇത് പോലെ മലയാളി വിഷമ വൃത്തത്തില്‍ ആയ മറ്റൊരു കാലം ഉണ്ടോ എന്ന് സംശയം . പെട്ടെന്ന് ഖദര്‍ കുപ്പയത്തിലേക്ക് മാറിയതിന്റെ അസ്കിത മാറാത്ത അഴകുഴംബന്‍ അത്ഭുത കുട്ടി ഒരു വശത്ത് ,എതിര്‍വശത്ത് തടിമിടുക്ക്‌ കൊണ്ട് എല്ലാം നേടാം എന്ന് ഗര്‍വുള്ള ഒരു സഖാവും .
പോരെ മലയാളിക്ക് സന്തോഷിക്കാന്‍ .
ആസിയാന്‍ കരാറും , Bt വഴുതനങ്ങയും എന്താണെന്ന് അറിയാത്ത പാവം ജനം . തല വല്ലവെന്റെയും കക്ഷത്തില്‍ ആയി കഴിഞ്ഞേ കാര്യം മനസ്സിലാകു . എന്നിട്ട് കൈയും കാലും അടിച്ചിട്ട് എന്ത് കാര്യം .
മറ്റെല്ലാ കാര്യങ്ങളിലും നമുക്ക് തിരഞ്ഞെടുക്കാന്‍ നിരവധി .

Monday, October 12, 2009

യുദ്ധവും സമാധാനവും .

ലോകപോലീസിനു സമാധാനത്തിനുള്ള നോബല്‍ സമ്മാനം. എത്ര തലകുത്തി നിന്ന് ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു കാര്യം .പോലീസും സമാധാനവും ആയിട്ട് എന്ത് ബന്ധം . അല്‍പ ബുദ്ധികള് അല്ലെ പിന്നെന്തു മനസ്സിലാക്കാന്‍ എന്നാവും ഉത്തരം . ആരോ പറഞ്ഞ പോലെ മിശേല്ലിനു ലോക സുന്ദരി പട്ടം കൂടി കിട്ടിയാല്‍ കാര്യം പൂര്‍ണമായി.
സമാധാനത്തിന് വേണ്ടി തന്റെ ജീവിതവും മനസ്സും അര്‍പിച്ച മഹാത്മാ ഗാന്ധിക്ക് മൂന്നു പ്രാവശ്യവും കിട്ടാതെ പോയ സമ്മാനം അമേരിക്കന്‍ പ്രസിഡന്റിന് പൂ ബിസ്കട് പോലെ കിട്ടുന്നു. കലികാല വൈഭവം .അല്ലാതെ എന്ത് പറയാന്‍ . രണ്ടു കയ്യും നീട്ടി ഉപഹാരം സ്വീകരിക്കാന്‍ ഒബാമ ചേട്ടന് ഒരു ഉളുപ്പും ഇല്ലായിരുന്നു എന്നതും എടുത്തു പറഞ്ഞെ പറ്റു.
അമേരിക്ക ആര് ഭരിച്ചാലും നയപരമായ കാര്യങ്ങളില്‍ വലിയ വ്യതിയാനം ഉണ്ടാകാറില്ല എന്നത് കൊണ്ട് ഒബാമ സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് വിശ്വസിക്കാനും ആകുന്നില്ല.നമ്മള്‍ വ്യാകുല പെട്ടിട്ട് കാര്യമില്ല എന്ന് സമാധാനിക്കാം. അങ്ങനയെ കാര്യങ്ങള്‍ നടക്കു . ലോകമെമ്പാടും പ്രതിഷേധത്തിന്റെ അലയടികള്‍ ഉണ്ടായി .അമേരിക്കകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധം അറിയിച്ചു . ആര് കേള്‍ക്കാന്‍ .ഏതായാലും 2009 ലെ ഏറ്റവും വലിയ തമാശ ആയി നോബല്‍ സമ്മാനം . പിരിമുറുക്കത്തിന്റെ ഈ കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ വകയായി എന്ന് സമാധാനിക്കാം . സമധാനം നീണാള്‍ വാഴട്ടെ !











Sunday, August 9, 2009

Twitter.

കുറച്ചു നാളായി ട്വിട്ടെരില്‍ ആയിരുന്നു .വളരെ നല്ല അപ്ലിക്കേഷന്‍. ഇനിയും ബ്ലോഗ്ഗെരിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല . ഇത്രയും നാള്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി .

Sunday, July 12, 2009

ഗുമസ്ഥന്മാര്‍ നമുക്കു ഇനിയും വേണോ ?

പാരലല്‍ കോളേജുകള്‍ കൂണുകള്‍ പോലെ പൊട്ടി മുളച്ചിരുന്ന ഒരു കാലം ഉണ്ടായിരിന്നു‌ .ഇപ്പോള്‍
സ്ഥാനം സര്‍വകലാശാലകള്‍ കയ്യടക്കി കൊണ്ടിരിക്കുന്നു . ഓരോ ജില്ലയിലും രണ്ടോ മൂന്നോ
സര്‍വകലാശാലകള്‍ എന്ന അവസ്ഥ . സംസ്ഥാനത്തിന്റെ വക മലയാളം .മെഡിക്കല്‍ ,സാങ്കേതിക
സര്‍വകലാശാലകള്‍ . കേന്ദ്രത്തിന്റെ വക അലിഗഡ് സര്‍വകലാശാല .മലയാളിയുടെ മനസ്സു
നിറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം . സര്‍വകലാശാലകളുടെ എണ്ണം പെരുകിയാല്‍ ഉന്നത
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമോ ? ഒരു സംശയം . യു ജി സി യില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് പോലും
ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നിലവിലുള്ള യുനിവേര്സിടി കള്‍ക്ക് കഴിയുന്നില്ല . ഒരു സംസ്കൃത
സര്‍വകലാശാല ഉണ്ടാക്കിയിട്ട് അതിന്റെ ഗതി എന്തായി . നമ്മുടെ സര്‍വകലാശാലകള്‍ ഗവേഷണ
രംഗത്ത് എത്ര മുന്നേറിയിട്ടുണ്ട് .
ഒരു ഐ ഐ ടി കേരളത്തിന് വേണമെന്നു യാചിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി . പകരം പ്രവാസി
സര്‍വകലാശാലയുടെ വാഗ്ദാനം . ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് . വിരലില്‍ എണ്ണാന്‍ കഴിയുന്ന
സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന എത്ര ഗവേഷണ സ്ഥാപനങ്ങള്‍ നമുക്കുണ്ട് .
കേരളത്തിനെക്കാളും ഭൌതിക സാഹചര്യങ്ങള്‍ മോശമായ എത്രയോ സംസ്ഥാനങ്ങളില്‍ ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു .
നമുക്കു തൊടുന്നതെല്ലാം" പൊന്നാക്കുന്ന" വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ . പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഉള്ള കാലം അതിക്രമിച്ചു . അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി അധോഗതി .

Tuesday, July 7, 2009

കുട.

മഴ മഴ
കുട കുട.
കുട വേണ്ടാ മഴ
കല പില .

Sunday, July 5, 2009

വണ്ടി വണ്ടി നിന്നെ പ്പോലെ ................

മമത കേരളത്തിനോട് മമത കാണിച്ചു എന്ന് ചമത്കാര ഭാഷയില്‍ പറയാമെങ്കിലും ബജെട്ടില് നമുക്കു എന്ത് കിട്ടി എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും .ശരിയാണ് നാല്‍പ്പതു അമ്പതു മേല്‍പ്പാലങ്ങള്‍ കിട്ടി പോരാത്തതിന് നാലഞ്ചു ദീര്‍ഘ ദൂര വണ്ടികളും . പക്ഷെ ഈ വണ്ടികള്‍ എവിടെ ഓടിക്കും .ഉള്ള വണ്ടി തന്നെ സമയത്തിനു ഓടിക്കാന്‍ സാധിക്കുന്നില്ല പിന്നല്ലേ പുതിയത് . പാത ഇരട്ടിപ്പിക്കാതെ ഇനിയും കേരളത്തിന് മുമ്പോട്ടു പോകാന്‍ കഴിയില്ല .പാത ഇരട്ടിപ്പിക്കലിന് മാറ്റി വച്ച തുക കണ്ടാല്‍ നമുക്കു കാര്യംപിടികിട്ടും . കുറച്ചു നാളായി നമ്മള്‍ ഒരു റെയില്‍വേ സോണിനു വേണ്ടി മുറവിളി കൂട്ടുന്നു .ഈ പ്രാവശ്യവും അതിനെ കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല . പിന്നെ വാഗണ്‍ ഫാക്ടറി .
അഹമ്മദ്‌ സാഹിബ്‌ സഹ മന്ത്രി ആയപ്പോള്‍ ഇവിടെ എല്ലാം ശരിയായി എന്ന് പത്രങ്ങള്‍ എല്ലാം എഴുതി.
സ്വതന്ത്ര ചുമതല ഇല്ലാത്ത സഹ മന്ത്രി വെറും പി എ മാത്ര മാണെന്ന് അന്നേ ആരോ പറഞ്ഞിരുന്നു .
പിന്നെ മമത സാഹിബിനു അധികാരങ്ങള്‍ നല്‍കാന്‍ മടിക്കുന്നു എന്ന് അന്നേ പത്ര വാര്‍ത്ത ഉണ്ടായിരുന്നു . ഏതായാലും കേരളത്തിന് കൊണ്ഗ്രെസ്സ്കാര്‍ പ്രചരിപ്പിക്കുന്ന പോലെ പ്രത്യേക പരിഗണന ഒന്നും കിട്ടിയിട്ടില്ല . മമത സ്വന്തം നാടിനു നല്കിയ പാരിതോഷങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുക .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നും റെയില്‍വേക്ക് കിട്ടിയത് 1230 കോടി രൂപ .
ബജറ്റില്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ചിരിക്കുന്നത് വെറും 300 കോടി രൂപ .
ഈ അനുപാതം കണ്ടിട്ടും കേരളത്തിനു പ്രതീക്ഷ നല്കുന്ന ബജറ്റ് എന്ന് വായ്ത്താരി ഇടുന്ന ആളുകളെ
സമ്മതിക്കണം .

Sunday, June 28, 2009

നമ്മുടെ ഭാവി .

നമ്മുടെ വീടുകള്‍ ഓരോ പവര്‍ ഹൌസ് ആകുക ,നമുക്കു ആവശ്യ മുള്ള ഊര്ജത്തിന്റെ ഭൂരിഭാഗവും
നമ്മുടെ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക .ഒരു ഭ്രാന്തന്‍ ആശയം ആയി പലര്ക്കും തോന്നാം .
2050 ആകുമ്പോഴേക്കും രണ്ടു ലക്ഷം മെഗാ വാട്ട്സ്‌ സൌരോര്‍ജം ഉല്പാദിപ്പിക്കാന്‍ ഉള്ള ഒരു
പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഏജന്‍സി തയ്യാറാക്കിയിട്ടുണ്ട് എന്നാണു അറിയുന്നത് .
ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകാരം നല്‍കിയിട്ടില്ല എങ്കിലും ഊര്ജ മേഘലയില്‍ ഒരു കുതിച്ചു
ചാട്ടത്തിനു വഴിവെക്കുന്ന ഈ പദ്ധതി സാധ്യമാണ് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നതു .
250-300 ദിവസം സൂര്യ പ്രകാശം കിട്ടുന്ന ഇന്ത്യയില്‍ വേണ്ടുവോളം സൌരോര്‍ജം ഉല്പാദിപ്പിക്കാന്‍
കഴിയും എന്നാണു കണക്കാക്കപ്പെടുന്നത് . ഒരു സോളാര്‍ പാനല്‍ കൊണ്ടു ഊര്ജ വിപ്ലവം .
പക്ഷെ ഇതു സാക്ഷാല്‍കരിക്കാന്‍ വേണ്ട ദിശാബോധം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടോ ?
ആണവ ഊര്ജതിനു വേണ്ടി കോടികള്‍ ചിലവാക്കാന്‍ മടികാട്ടാത്ത ആളുകള്‍ ഈ വഴിക്ക് ഒരു ശ്രമം
നടത്തുമോ ? സംശയമാണ് .
കാരണം പലതാണ് . നമ്മുടെ പല വികസന ചിന്തകളെയും പൊളിച്ചു എഴുതാനുള്ള ആര്‍ജവം ഉണ്ടായിക്കണം . പല കോര്‍പ്പറേറ്റ് ഭീമന്‍ മാരെയും നിരാശ പ്പെടുത്തേണ്ടി വരും .
ഒരു ഇതര മാര്‍ഗം എന്നുള്ള നിലയില്‍ ഈ വഴിയും ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു .
അവലംബം :വേള്‍ഡ് watch institute .

Saturday, June 20, 2009

ആരുടെ പുത്തി ?

ഈ സി പി എം കാര്‍ക്ക് എന്ത് പറ്റി .കത്തോലിക്കാ സഭയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് . വിമോചന സമര ജൂബിലി ആഘോഷിക്കുന്ന സമയത്തു ഹല്ലെലുയ്യ പാടാനോ . അതോ സഭയുടെ വിദ്യാഭ്യാസ കച്ചവടത്തിന് ലൈസെന്‍സ് നല്‍കാനോ . എന്തിനാണ് ചര്‍ച്ച ? എന്തിനെ പറ്റിയാണ് ചര്‍ച്ച ?
"മതമില്ലാത്ത ജീവനെ " കുഴിച്ചു മൂടിയതിന്റെ വാര്‍ഷികം രണ്ടു കൂട്ടരും ചേര്‍ന്ന് ആഘോഷിക്കട്ടെ .
തിരഞ്ഞെടുപ്പില്‍ തോറ്റതിന് ഇത്രയും നാണം ഇല്ലാത്ത പരിഹാര ക്രിയ വേണോ ?
അങ്ങനെ ആണെങ്കില്‍ യു ഡി എഫ്‌ എന്നെ തല മുണ്ഡനം ചെയ്തു കാശിക്കു പോകണമായിരുന്നു .
സി പി എമില്‍ കഴിവുറ്റ ,കാര്യ പ്രാപ്തി യുള്ള നേതാക്കളുടെ അഭാവം ഇത്ര പ്രകടമായ കാലം വേറെ
ഉണ്ടെന്നു തോന്നുന്നില്ല . ഇപ്പോള്‍ ഇതൊരു കേഡര്‍ പാര്‍ട്ടി പോലുമല്ല . വെറുമൊരു ആള്‍ക്കൂട്ടം .
ഈ പാര്‍ട്ടി ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നത് ആരുടെ താല്പര്യങ്ങള്‍ ആണ് ? അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട പാര്‍ട്ടി ഇപ്പോള്‍ അവരില്‍ നിന്നും വളരെ അകലെയാണ് .
വാസ്തവത്തില്‍ ചര്‍ച്ച നടത്തേണ്ടത്‌ ദളിതനോടും ആദിവാസിയോടുമാണ് . അവരാണ് പാര്‍ട്ടിയുടെ
main stay. അല്ലാതെ നായരും ,ക്രിസ്ത്യാനിയും ഈഴവനും അല്ല . തലയില്‍ ആള്‍താമസം ഉള്ള ആരെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ ഒരു നിമിഷം ചിന്തിക്കു . ഇനിയും സമയം വൈകിയിട്ടില്ല .

Friday, June 12, 2009

ഒടിക്കുഴിക്ക് കുറുക്കന്‍ സാക്ഷി ...........

ഗവര്‍ണര്‍ ചെയ്തത് ന്യായമോ അന്യായമോ ആകാം . അത് നിയമജ്ഞര്‍ തല നാരിഴ കീറി പരിശോധിക്കട്ടെ ,അഭിപ്രായം പറയട്ടെ . ലോ കോളേജിന്റെ പടി ചവുട്ടി എന്നത് കൊണ്ട്
കാണുന്ന ചെമ്മാനും ചെരുപ്പ് കുത്തിക്കും അഭിപ്രായം പറയാനുള്ള മേഖല അല്ല ഇത് .
നമ്മുടെ നാട്ടില്‍ രാഷ്ട്രീയകാര്‍ക്ക് എതിരായുള്ള ഏത് കേസ് ആണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത് .
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരെ ഈ പ്രശ്നം ലൈവ് ആയി നിര്‍ത്തുക എന്ന ഉദ്ദേശമേ
കോണ്‍ഗ്രസിനും ഉള്ളു എന്നത് വ്യക്തം .
കോണ്‍ഗ്രെസ്സ്കാരുടെ നീതി ബോധത്തെ പറ്റി ചിലത് പറയാതെ വയ്യ .അല്ലഹാബാദ് ഹൈ കോടതി വിധിയെ തുടര്‍ന്ന് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എവിടെ പ്പോയിരുന്നു ഈ സദാചാര ബോധവും നീതി ബോധവും .ജയ പ്രകാശ്‌ നാരായണനെ പോലെയുള്ള
നേതാക്കളെ ജയിലില്‍ അടച്ചപ്പോള്‍ കോണ്‍ഗ്രസ്‌ കാര്‍ക്ക് ഒരു ഉളുപ്പും തോന്നിയില്ല .
വേശ്യയുടെ സദാചാര പ്രസംഗം . കൊട്ടരോചിയെ കയ്യില്‍ കിട്ടിയിട്ട് വിട്ടുകളഞ്ഞ സി ബി ഐയുടെ
നടപടിയും പ്രശംസനീയം തന്നെ . ഇപ്പോള്‍ ലാവലിന്‍ മേധാവിയെ പിടിക്കാന്‍ നടപടി സ്വീകരിക്കും പോലും . നമുക്ക് കാത്തിരുന്ന് കാണാം .

Saturday, June 6, 2009

രണ്ടു കിഴവന്‍മാരും ഒരു സംസ്ഥാനവും .

ആയിരം പുര്‍ണചന്ദ്രന്മാരെ കണ്ട രണ്ടു വയോധികര്‍ പൊതുനിരത്തില്‍ ഇറങ്ങി അന്യോന്യം മുണ്ട് പൊക്കി കാണിക്കുന്നു . അത് കണ്ടു കയ്യടിക്കാനും പ്രോല്‍സാഹിപ്പിക്കാനും കുറെ മാധ്യമങ്ങളും കുറെ കിഴങ്ങന്മാരും.
മനുഷ്യന്‍ ആണെങ്കില്‍ പനിപിടിച്ചു നെട്ടോട്ടം ഓടുകയാണ് ,മരുന്നിനു തീ പിടിച്ച വില അതിന് എതിരെ
പ്രതികരിക്കാന്‍ ഒരു കുഞ്ഞുമില്ല ,കുഞ്ഞുഞുമില്ല . ഇതല്ലേ ഏറ്റവും വലിയ ആഭാസം .
"എട്ടുകാലി മമ്മു‌ഞ്ഞു കോംപ്ലക്സ്‌ " ആയി നടക്കുന്ന ഒരു സാംസ്കാരിക നായകന്‍ .ചത്തില്ലെന്നു നാട്ടുകാരെ
അറിയിക്കാന്‍ ആഴ്ചയില്‍ ഓരോ പ്രസ്താവന . തന്റെ പ്രസംഗമോ ലേഖനമോ ആണ് ലോകത്തിന്റെ ഗതി
നിര്‍ണയിക്കുന്നത് എന്ന് ധരിച്ചു വശായ ഒരു മൂഢന്‍ കിഴവന്‍ .
"അമ്മാവന് അടുപ്പിലും തൂറാം " എന്ന് ബലമായി വിശ്വസിക്കുന്ന മറ്റൊരു കിഴവന്‍ .മുഖ്യമന്ത്രി ആയതു
കൊണ്ടു അദ്ദേഹത്തിന്റെ അവനവന്‍ മിമിക്രി ജനം ഇത്രനാളും സഹിച്ചു . ഇനിയും എത്ര നാള്‍ .ഒന്നും
ചെയ്യാന്‍ കഴിവില്ലാത്തവന്‍ കസേര നിലനിര്‍ത്താന്‍ പെടാപ്പാടു നടത്തുന്നത് കണ്ടു ജനം നെടുവീര്‍പ്പിടുന്നു .
ഇമ്മാതിരിയുള്ള കിഴവന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ് .
പട്ടിയൊട്ടു പുല്ലു തിന്നുകയും ഇല്ല , പശുവിനെ ഒട്ടു തീറ്റുകയും ഇല്ല .
ആരായാലും മനം നൊന്തു പ്രാകി പോകും .

Saturday, May 30, 2009

ആരോഗ്യ നികേതനം .

മഴക്കാലം ആരംഭിക്കുമ്പോള്‍ തന്നെ രോഗങ്ങളുടെ ഒരു വന്‍ പട നമ്മെ ആക്ക്രമിക്കാനായി അരയും തലയും മുറുക്കി ഇറങ്ങുകയാണല്ലോ .ചികുന്‍ ഗുനിയ ,ഡെങ്കി പനി ,കോളറ ,വൈറല്‍ ഫിവെര്‍ പിന്നെ പേരറിയാത്ത ഒട്ടനേകം രോഗങ്ങളും . ഇത് എല്ലാ മഴക്കാലത്തും ഒരു തുടര്‍ക്കഥ ആവുകയാണ് .
ആരോഗ്യ വകുപ്പ് എല്ലാ പ്രതിരോധ നടപടികളും എടുത്തു കഴിഞ്ഞു എന്ന് ആണയിട്ടു പറയുന്നുമുണ്ട് .
പോരാത്തതിന് ശ്രീമതി മന്ത്രിയുടെ ഉറപ്പും . പക്ഷെ എല്ലാ മഴക്കാലവും കടന്നു പോകുന്നത് പത്തു നൂറു പേരുടെ എങ്കിലും ജീവന്‍ അപഹരിച്ചു കൊണ്ടാണ് . ആരോട് പരാതി പറയാന്‍ .ചെണ്ട ചെന്നു മദ്ദള ത്തിനോട് പറയുന്നതു പോലെ . നമ്മുടെ ജലാശയങ്ങള്‍ എല്ലാം രോഗ വാഹിനികള്‍ ആയിട്ട് നാള് കുറെ
ആയി . പോരാത്തതിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചു നീരൊഴുക്ക് പോലും നമ്മള്‍ തടസ്സപ്പെടുത്തി കൊണ്ടിരിക്കയാണല്ലോ . മരുന്ന് കമ്പനികള്‍ക്കും മരുന്ന് കച്ചവടക്കാര്‍ക്കും ചാകര . മരുന്ന് വാങ്ങാന്‍ കിടപ്പാടം വില്‍ക്കേണ്ട അവസ്ഥ . ആശുപത്രിയില്‍ പുറംതിണ്ണയില്‍ പോലും സ്ഥലം
കിട്ടാത്ത അവസ്ഥ .
പേടിച്ചു വീട്ടില്‍ കുത്തിയിരുന്നാല്‍ അടുപ്പില്‍ തീ പുകയുമോ ? വരുന്നതു വരട്ടെ എന്ന് മലയാളി .

Wednesday, May 27, 2009

എന്നെ തല്ലേണ്ട അമ്മാവാ ..........

തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്നു പരാജയ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം ഉത്തരവാദിത്വം ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടാനാണ് സി പി എം നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് . എത്ര കൊണ്ടാലും പഠിക്കില്ല എന്ന വാശി പോലെ . ആയിരങ്ങള്‍ ചോരയും നീരും നല്കി പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനം രണ്ടു വ്യക്തി കളുടെ ബാലബല പരീക്ഷണങ്ങളുടെ വേദി ആയി മാറിയല്ലോ എന്ന് പരിതപിക്കുന്നവര്‍ ഏറെ ആണ് . സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഈ കൂട്ടര്‍ അറിയുന്നില്ല .
തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടാകുക സ്വാഭാവികമാണ് . പരാജയ കാരണങ്ങള്‍ അന്വേഷിക്കയും വേണം . പക്ഷെ ഇവിടെ നടക്കുന്നത് കുലംകുത്തല്‍ അല്ലെ . പാര്‍ട്ടി ഇത്ര അധപ്പതിച്ച കാലം വേറെ യില്ല.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സംഘടന ദൌര്‍ബല്യം വളരെ
വ്യക്തമാകുകയും ചെയ്തു . ജനങ്ങള്‍ അകന്നു പോയതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

Thursday, May 21, 2009

പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ?

പുതിയ കേന്ദ്ര മന്ത്രി സഭ നാളെ സത്യ പ്രതിജ്ഞ ചെയ്യാന്‍ പോവുകയാണല്ലോ . ഈ അവസരത്തില്‍ കഴിഞ്ഞ മന്ത്രി സഭയിലെ മലയാളി മന്ത്രിമാരുടെ പെര്‍ഫോമന്‍സ് ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും . താരതമേന്യ നല്ല പ്രകടനം കാഴ്ച വച്ചത് ആന്റണി തന്നെയാണ് . ആയുധ ഇടപാടുകളില്‍ സുതാര്യതയും സത്യസന്ധതയും പുലര്‍ത്താന്‍ ശ്രമിച്ചു എന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞു .എങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടു മുമ്പു ഇസ്രൈലുമായി ഏര്‍പ്പെട്ട മിസൈല്‍ കരാര്‍ അത്ര സുതാര്യം ആയിരുന്നു എന്ന് തോന്നുന്നില്ല .1200 കോടി രു‌പയുടെ കോഴ ഇതില്‍ ഉണ്ട് എന്ന് DNA പത്രം തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തതാണല്ലോ .ഈ ആരോപണങ്ങളെ വെറും വാക്കുകള്‍ കൊണ്ടു നിഷേധിക്കാന്‍ അല്ലാതെ വ്യക്തമായ മറുപടി പറയാന്‍ ആന്റണിക്ക് ഇതുവരെ കഴിഞിട്ടില്ല .
പ്രവാസി മന്ത്രി ആയ വയലാര്‍ രവി പ്രവാസി ക്ഷേമത്തിന് എന്ത് ചെയ്തു എന്ന് എന്ന് ചോദിച്ചാല്‍ വട്ട പൂജ്യം എന്ന് ഉത്തരം .സര്‍ക്കാര്‍ ചിലവില്‍ കുറച്ചു വിദേശ യാത്രകള്‍ നടത്തി എന്നല്ലാതെ വേറെ എന്തുണ്ട് എടുത്തു പറയത്തക്കതായി .ഇങ്ങനെ ഒരു മന്ത്രി ആവശ്യമില്ല എന്ന് പല പ്രവാസി മലയാളികളും പറഞ്ഞു കേട്ടിട്ടുണ്ട് .
പിന്നെ ഇ അഹമ്മദ്‌ . അങ്ങനെ ഒരു മന്ത്രി ഉള്ളതായി സാമാന്യ ജനത്തിന് തോന്നിയിട്ടില്ല .മുസ്ലിം സമുഹത്തിന് ഗുണം ഉണ്ടായോ അതും ഇല്ല .മുസ്ലിം ലീഗ് മന്ത്രി ആണല്ലോ . വെറും പാഴ് ചെലവ് .
ഈ പ്രാവശ്യം ആരൊക്കെ ആണോ വരാന്‍ പോകുന്നത് .കാത്തിരുന്നു കാണാം .

Sunday, May 17, 2009

എല്ലാം നല്ലതിന് .

ഇടതു മുന്നണി കട്ടയും പടവും മടക്കി കളം കാലിയാക്കിയതിനു കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്താന്‍ സമയം കളയേണ്ട കാര്യമില്ല . മദനി,ലാവലിന്‍ ,സഭയുടെ രണ്ടാം വിമോചന സമരം . ഇതൊക്കെ തന്നെ ധാരാളം .2004തിരഞ്ഞെടുപ്പില്‍ വലതു മുന്നണിക്കും ഇതേ ഗതികേട് തന്നെ ഉണ്ടായി .ഒരു "പണ്ഡിതന്‍ "
പറഞ്ഞ പോലെ ചെറുപ്പക്കാര്‍ ഒന്നായി മാറ്റത്തിന് വോട്ട് ചെയ്തു എന്നതല്ല കാരണം .ചെറുപ്പക്കാര്‍ തിരഞ്ഞെടുപ്പിനോട് പൊതുവെ നിസ്സംഗതയാണ് പുലര്‍ത്തിയത്‌ .പോളിംഗ് ബൂത്തില്‍ വല്യപ്പന്മാരുടെയും വല്ല്യമ്മമാരുടെയും നീണ്ട നിരയാണ് പകരം കണ്ടത് .
സി പി എം ഒരു അടി അര്‍ഹിച്ചിരുന്നു . അത് ജനം കൊടുത്തു .അത്രേ ഉള്ളു . ഇടതു മുന്നണിയിലെ പടല പിണക്കങ്ങള്‍ പലയിടത്തും ദോഷം ചെയ്തു . പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ മറിഞ്ഞു പോയി . സമസ്ത ജാതികളും ഇടതു മുന്നണിക്ക്‌ എതിരായി . പള്ളികള്‍ കൂട്ടമണിയടിച്ചു അപകട മുന്നറിയിപ്പ് നല്കി ."നികൃഷ്ട ജീവി " പ്രയോഗങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിച്ചു .സുധാകരനെ പോലുള്ള മന്ത്രിമാര്‍ പ്രചരണം നടത്തിയാല്‍ കേട്ടു നില്ക്കുന്ന സ്വന്തം തന്ത പോലും വോട്ടു ചെയ്യില്ല .
പക്ഷെ ,ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന പോലെയായി .സി പി ഐ യുടെ എല്ലാ സീറ്റും പോയി .സി പി എം നാല് സീറെന്കിലും നേടി മുഖം രക്ഷിച്ചു .
സംഭവാമി യുഗേ യുഗേ.

Tuesday, May 12, 2009

കളിയല്ല കല്ല്യാണം .

പല കാര്യങ്ങളിലും നമ്മുടെ കൊച്ചു കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ ആണല്ലോ .
ഇതിനെ കേരള മോഡല്‍ എന്ന് വിളിച്ച് പ്രകീര്‍ത്തിക്കുന്നുമുണ്ട് .പക്ഷെ നാം കാണാതെ പോയ അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിക്കുന്ന ഒരു സാമുഹ്യ വിപത്ത് പകര്‍ച്ച വ്യാധിയുടെ നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണ്
. പെരുകുന്ന വിവാഹ മോചനങ്ങള്‍ . കുടുംബ കോടതികളുടെ പരിസരത്ത് കൂടി ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് ഈ കാര്യം മനസ്സിലാകും .കോടതികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികം കേസുകള്‍ .ഭാര്യയും ഭര്‍ത്താവും ഒന്നു പരിചയപ്പെട്ടു വരുന്നതിനു മുമ്പ് തകര്‍ന്നു പോകുന്ന ബന്ധങ്ങള്‍ . വിവാഹ ബന്ധത്തിന് ഒരു ഉടമ്പടി യുടെ വില മാത്രം കല്‍പ്പിക്കുന്ന തലമുറ .use and throw സംസ്ക്കാരത്തില്‍ വളര്‍ന്നു വന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ആര്‍ക്കും ആരോടും ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥ .തന്റെ ചുറ്റും കറങ്ങുന്ന ലോകം .വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഊതി വീര്‍പ്പിച്ച് ഇണങ്ങാത്ത കണ്ണികള്‍ ആക്കുന്ന മാതാ പിതാക്കള്‍ .മറ്റുള്ളവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം സഫലം ആകു എന്ന തിരിച്ചറിവില്ലായ്മ .
മറ്റുള്ള എല്ലാ കാര്യങ്ങളിലും ഒരു മിനിമം യോഗ്യത നിഷ്കര്‍ഷിക്കുന്ന സമുഹം വിവാഹത്തിന് മാത്രം ഒരു യോഗ്യതയും ആവശ്യ മില്ലെന്ന നിലപാടെടുക്കുന്നു .ഇങ്ങനെ പറഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ . ത്രീവ്ര ചികിത്സ ആവശ്യമായ ഈ ദുരന്തത്തെ നാം കണ്ടില്ലെന്നു നടിച്ചു കൂടാ .

Saturday, May 9, 2009

അക്ഷമനായ മനുഷ്യന്‍ ..

ഒരു പരസ്യ ചിത്രത്തിലെ ഈ തല വാചകം ശ്രദ്ധിക്കുക -impatient is the new life .പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നാമെങ്കിലും അങ്ങനെ ആണോ ? അക്ഷമയാണ് പുതിയ തലമുറയുടെ മുഖ മുദ്ര എന്നല്ലേ പറഞ്ഞു വയ്ക്കുന്നത് . ക്ഷമയോടെ ജീവിക്കുന്നവന്‍ ഈ കാലഘട്ടത്തിനു യോജിച്ചവനല്ല എന്നും വായിക്കാം . ശരിയാണ് .ഒരു തിരക്കുമില്ലാത്തവനും നിരത്ത് കുറുകെ കടക്കാന്‍ ഒരു മിനിട്ട് വൈകിയാല്‍ അക്ഷമയായി ,ദേഷ്യമായി, കുറ്റപ്പെടുത്തല്‍ ആയി . എല്ലാര്‍ക്കും തിരക്കോട് തിരക്ക് .ഓഫീസില്‍ പോകുന്ന കാലത്ത് ഉള്ള ഒരു സുഹൃത്തിന്റെ രസകരമായ സ്വഭാവ വിശേഷം പറയാം .അദ്ദേഹം വരുന്നതിനു മുമ്പു ട്രെയിന്‍ വന്നാല്‍ ദേഷ്യമായി .അതേപോലെ അദ്ദേഹം വന്നതിനു ശേഷം അഞ്ചു മിനിട്ട് ട്രെയിന്‍ വൈകിയാല്‍ വീണ്ടും ദേഷ്യം . അദ്ദേഹം ഒരിക്കലും ട്രെയിനിന്റെ സമയത്ത് വരാറുമില്ല . ഇങ്ങനെ അല്ലെ നാമെല്ലാവരും .ലോകം നമ്മള്‍ വിചാരിക്കുന്ന പോലെ നീങ്ങി കൊള്ളണം .അല്ലെങ്കില്‍ പരിഭവമായി ,പരാതിയായി . ആവലാതികള്‍ കേള്‍ക്കാതെ ,പറയാതെ ഒരു ദിവസവും കടന്നു പോകാറില്ല .
ശ്രീ രജനീഷ് പറഞ്ഞത് പോലെ "ഒരു പട്ടിയുടെ കുര നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതിന് കാരണം പട്ടിയല്ല മറിച്ചു പട്ടി കുരക്കുന്നതു നിങ്ങളെ അലോസരപ്പെടുത്താന്‍ ആണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ."
ഈ അക്ഷമ നമ്മളെ രോഗികള്‍ ആക്കി അത്ര മാത്രം .

Tuesday, May 5, 2009

zoozoos.

ഓവറുകള്‍ക്കിടയിലുള്ള പരസ്യങ്ങള്‍ മിക്കപ്പോഴും രസം കൊല്ലിയായി മാറാറുണ്ട് . പക്ഷെ വോഡഫോണിന്റെ പുതിയ പരസ്യ പരമ്പര ഈ ചെറിയ ഇടവേളകള്‍ രസകരമാക്കുന്നു . സൂ സൂ എന്ന പേരിലറിയപ്പെടുന്ന ഈ കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനം കവര്‍ന്നു കഴിഞ്ഞു . ബോളിവുഡ് താരങ്ങളുടെ മോന്ത കണ്ടു മടുത്ത ജനത്തിന് ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ . മൊട്ട തലയന്മാരും തലച്ചികളും ചേര്‍ന്ന് ഒരുക്കുന്ന കാഴ്ചകള്‍ അതീവ രസകരമാണ് . animated കഥാപാത്രങ്ങള്‍ ആണെന്ന് തോന്നിപ്പിക്കുമെങ്കിലും വാസ്തവത്തില്‍ മേക്കപ്പ്‌ അണിഞ്ഞ സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് . കോഴിമുട്ട പോലുള്ള തലയും ഉണക്ക കമ്പ്‌ പോലുള്ള കൈയുംകാലും ഉള്ള ഇവര്‍ സൃഷ്ടിക്കുന്ന നര്‍മ മുഹൂര്തങ്ങള്‍ നിരവധി ആണ് . സ്റ്റോക്ക്‌ അലെര്ട്സിനെ സൂചിപ്പിക്കുന്ന പരസ്യമാണ് ഏറ്റവും രസകരമായി തോന്നിയത് . മറ്റുള്ളവ മോശമാണെന്നല്ല . ഇന്ത്യയിലെ തന്നെ ഒരു പരസ്യ ഏജന്‍സി ആണ് ഈ commercial നിര്‍മിച്ചിരിക്കുന്നത് . അനുദിനം ഫാന്‍സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ് . zoozzoos പുതിയ പുതിയ രൂപത്തില്‍ ദിവസവും നമ്മുടെ മുന്നില്‍ എത്തട്ടെ .

Thursday, April 30, 2009

Bt വഴുതനങ്ങ ?

അടുത്ത പ്രാവശ്യം നിങ്ങള്‍ വഴുതനങ്ങ മെഴുക്കു പുരട്ടി ഉണ്ടാക്കി കഴിക്കുമ്പോള്‍ സൂക്ഷിക്കുക .നിങ്ങള്‍ ഉപയോഗിക്കുന്ന വഴുതനങ്ങ ജനിതക മാറ്റങ്ങള്‍ വരുത്തിയതാവാം .അസാധാരണ വലിപ്പമോ നിറമോ ഉള്ള പച്ചക്കറികള്‍ ഈ കൂട്ടത്തില്‍ പെട്ടതാവാം .അമിതമായ കീടനാശിനികളുടെ പ്രയോഗം മൂലം ഇപ്പോള്‍ തന്നെ എല്ലാ ഭക്ഷ്യ വസ്തുക്കളും വിഷലിപ്തമായി കഴിഞ്ഞിരിക്കയാണ് . ജനിതക മാറ്റം വരുത്തിയ പച്ചക്കറികളും മറ്റും ഇതുവരെ കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഉണ്ടാക്കാന്‍ വഴി വയ്ക്കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു . സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജനിതക മാറ്റം വരുത്തിയ പച്ചക്കറികളുടെ കൃഷി തല്ക്കാലം നിര്‍ത്തി വച്ചിക്കയാണെങ്കിലും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് അറിയുന്നത് .ഈ കുടില തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ Monsanto എന്ന അമേരിക്കന്‍ കമ്പനി ആണ് .അമേരിക്കയില്‍ ,ജൈവ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന കടകള്‍ക്കെതിരെ നിയമ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടിരക്കയാണ് ഈ കമ്പനി .മെക്സിക്കോ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഈ കമ്പനിയെ പടിക്ക് പുറത്തു നിര്‍ത്തിയിരക്കയാണ് . പക്ഷെ ഇന്ത്യന്‍ ഭരണകൂടം ഈ കമ്പനിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കയാണെന്നും മനസ്സിലാക്കണം .ഭക്ഷ്യ ക്ഷാമം തീര്‍ക്കാന്‍ ഇതല്ലാതെ വേറെ പോംവഴി ഇല്ല എന്നാണു ഇവരുടെ വാദം . പക്ഷെ രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുന്ന ആഫ്രികന്‍ രാജ്യങ്ങള്‍ പോലും ഈ കമ്പനിയെ സ്വീകരിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ് .
പത്തു പതിനഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ നാട്ടിലെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വിതരണവും അവരുടെ കൈപ്പിടിയില്‍ ആക്കുക എന്നതാണ് ലക്‌ഷ്യം .മറ്റു നാടുകള്‍ ഈ വിപത്ത് മനസ്സിലാക്കി ,പക്ഷെ നമ്മളോ .ഇവിടെ ആണ് ജനകീയ പ്രതിരോധങ്ങളുടെ പ്രസക്തി ഏറുന്നത് .വിപണിയില്‍ Bt ഉത്പന്നങ്ങള്‍ അല്ലാതെ മറ്റൊന്നും കിട്ടാത്ത അവസ്ഥ ഉണ്ടായിക്കൂടാ .കേരളത്തിലെ ഭരണകൂടവും ഗേറ്റ്സ് ഫൌണ്ടേഷന്‍ നല്‍കുന്ന പണം ഉപയോഗിച്ച് ജനിതക മാറ്റം വരുത്തിയ നെല്‍വിത്തുകള്‍ വികസിപ്പിക്കാന്‍ ആലോചിക്കുന്നു എന്ന് പത്ര വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. തലതിരിഞ്ഞ വികസന സ്വപ്നങ്ങളുമായി നടക്കുന്ന ഈ വര്‍ഗങ്ങളെ നേര്‍ വഴിക്ക് നടത്താന്‍ ജനങ്ങളുടെ കൂട്ടായ്മകള്‍ക്കെ കഴിയു .വരും തലമുറയെ നാശത്തിലേക്ക് തള്ളിവിടാന്‍ നമുക്ക് ആരും അധികാരം തന്നിട്ടില്ല .

Tuesday, April 28, 2009

മാധ്യമ സിന്‍ഡിക്കേറ്റ്‌ അഥവാ മീഡിയ ഫയര്‍വാള്‍ ?

പ്രശസ്ത മാധ്യമ വിചാര വിദഗ്ധയും കോളം എഴുത്ത് കാരിയും ആയ സെവന്തി നൈനാന്‍ തന്റെ വാരാന്ത്യ കോളത്തില്‍ മാധ്യമ രംഗത്തെ അദൃശ്യ മായ ഒരു പ്രതിഭാസത്തെ വിശകലനം ചെയ്യുന്നു . പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ മീഡിയ ഫയര്‍വാള്‍ എന്നാണു വിളിക്കുന്നത് .വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത വാര്‍ത്തകളെ ബോധപൂര്‍വം തമസ്കരിക്കയോ താല്പര്യം ഉള്ളവയ്ക്ക് അമിത പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പ്രവൃത്തി ആണിത് .കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏവര്‍ക്കും ഫയര്‍വാള്‍ എന്താണെന്ന് അറിയാമായിരിക്കുമല്ലോ .
നമ്മുടെ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഈ പ്രവൃത്തിയില്‍ ഒട്ടും പുറകിലല്ലാ എന്ന് ഉദാഹരണങള്‍ സഹിതം അവര്‍ തെളിയിക്കുന്നു .
നമ്മുടെ ,മലയാളം , മാധ്യമ രംഗം പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും .തിരഞ്ഞെടുപ്പ് കാലത്ത് ഈ ഇടപെടലുകള്‍ കുറച്ചു കൂടി തീഷ്ണമാകുന്നത് നമുക്കു കാണാം . സി പി എം - പി ഡി പി ബാന്ധവത്തിന്റെ പേരില്‍ എത്ര പത്ര താളുകളും മണിക്കൂറുകളും ആണ് ചിലവാക്കിയതെന്നു നമുക്കറിയാം . അതിനേക്കാള്‍ എത്ര വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നു .ഇനി അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രാദേശിക വിഷയങ്ങള്‍ക്കാണോ ദേശീയ വിഷയങ്ങള്‍ക്കാണോ കൂടുതല്‍ പ്രാധാന്യം നല്കേണ്ടത് . നയപരമായ വിഷയങ്ങളെ ക്കുറിച്ച് എന്തെങ്കിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയം . അപ്പോള്‍ മാധ്യമങ്ങളും ചില സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്ന് വേണം അനുമാനിക്കാന്‍ .പാര്‍ടി പത്ര - ചാനലുകളെക്കാള്‍ പാര്‍ടി വിധേയത്തം കാണിച്ച മാധ്യമങ്ങളല്ലേ ഇവിടെ കൂടുതല്‍ ഉള്ളത് . ജാതി മത ജിഹ്വകള്‍ക്ക് ഇത്ര അമിത പ്രാധാന്യം ഉണ്ടായ വേറൊരു തിരഞ്ഞെടുപ്പും ഇതിനു മുമ്പ് ഉണ്ടായതായി തോന്നുന്നില്ല .കാര്യങ്ങള്‍ ഈ വഴി തരിച്ചു വിട്ടതിനു പ്രധാന ഉത്തരവാദികള്‍ മാധ്യമങ്ങള്‍ തന്നെ ആണ് .

About Me

My photo
a simple man with no pretentions.
Powered By Blogger