Friday, February 25, 2011

മാമാങ്കം

വിഎസ് ഇന്റെ മകന്‍ വ്യഭിചരിച്ചോ ഇല്ലയോ എന്നതല്ല തിരഞ്ഞെടുപ്പിന് മുഖ്യ വിഷയം . ഈ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് നാട്ടുകാര്‍ക്ക് എന്ത് ഗുണം ഉണ്ടായി എന്നുള്ളതാണ് കണക്കിലെടുക്കേണ്ട കാര്യം . പല നല്ല കാര്യങ്ങള്‍ ചെയ്തിട്ടും അതൊന്നും പറയാന്‍ ആളില്ലാതായി . പത്രങ്ങളും ചാനലുകളും കണ്ട ഭാവം ഇല്ല . ഒരു സ്മാര്‍ട്ട് സിറ്റി ആയിരുന്നു ഇത് വരെ പ്രശ്നം . കേരളം ഉറ്റു ശ്രമിച്ചിട്ടും കൊച്ചിയില്‍ ഒരു മെട്രോ റെയില്‍ ഉണ്ടാക്കാന്‍ മോന്റെക് സിംഗ് അനുവാദം കൊടുത്തില്ല . കൊടുക്കരുതെന്ന് കേന്ദ്രത്തിനു വാശി . എല്ലാത്തിനും കേന്ദ്രത്തെ പഴി ചാരുന്നു എന്ന് കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ . ഗോസായിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന പരിഷകള്‍ . ഇങ്ങനെയും ഉണ്ടോ ജന്മങ്ങള്‍ .
മുണ്ട് മുറുക്കി ഉടുക്കാന്‍ പറയാത്ത ധന മന്ത്രി . ജനത്തിന് അത്യാവശ്യം കഴിഞ്ഞു കൂടാന്‍ വക ഒരുക്കിയ ഒരു ഭരണം അത്ര മോശമെന്ന് പറയാന്‍ വയ്യ .ശരിയാണ് ഒരുപാട് മാളുകളും ഗോള്‍ഫ് കോഴ്സ് കളും ഇവിടെ ഉണ്ടായിട്ടില്ല . ഇപ്പൊ വികസനത്തിന്റെ കോടി അടയാളം ഇതൊക്കേ ആണല്ലോ . മനുഷ്യന് തോഴിലുണ്ട് കഴിക്കാന്‍ ആഹാരമുണ്ട് ഇതൊക്കെ പോരെ .പൂട്ടിയ വ്യവസായ ശാലകള്‍ തുറന്നില്ലേ . സാധാരണ ക്കാരന് ഇതൊക്കെ മതിയേ മതി . പോരാത്തവര്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുക ആവും നല്ലത് . എന്നും ജയ് ഹിന്ദ്‌ ചാനല്‍ കാണുക . സ്വസ്തി !

Thursday, October 29, 2009

ഓടിക്കുഴിക്ക് കുറുക്കന്‍ സാക്ഷി !!!!!!

ശ്രീ വെള്ളാപ്പള്ളി ഗുരു പറഞ്ഞ പോലെ ആര്‍ക്കും താല്പര്യം ഇല്ലാത്ത ഒരു ഉപ തിരഞ്ഞെടുപ്പ് കൂടി .ആര് ജയിച്ചാലും തോറ്റാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്ന അവസ്ഥ . പണിയില്ലാത്ത ഒരു കേന്ദ്ര മന്ത്രി കേരളത്തില്‍ വന്നു ഒരു കല്ലെക്ടരെ അധിക്ഷേപിക്കുക ,സ്ഥലം MP ഉദ്യോഗസ്ഥന്‍ മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ .
കേരളത്തില്‍ വലതു ഭരിച്ചാലും ഇടതു ഭരിച്ചാലും ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥ .കേന്ദ്രം ഇന്ത്യ മൊത്തത്തില്‍ വിദേശ കുത്തകള്‍ക്ക്‌ വില്‍ക്കാന്‍ തയ്യാറായി തറ്റും ഉടുത്തു നില്‍ക്കുന്നു. കേരളത്തില്‍ കണ്ടല്‍ കാടുകളും ജൈവ വൈവിധ്യവും നാടന്‍ കുത്തകള്‍ക്ക്‌ വിറ്റു തുലക്കാന്‍ മുഖത്ത് പൌഡറും പൂശി നില്‍ക്കുന്ന വ്യവസായ മന്ത്രി .'തെങ്ങിന്റെ മണ്ടക്ക് വ്യവസായം വളരാന്‍ പറ്റുമോ '? എന്ന ചോദ്യം .
ഇത് പോലെ മലയാളി വിഷമ വൃത്തത്തില്‍ ആയ മറ്റൊരു കാലം ഉണ്ടോ എന്ന് സംശയം . പെട്ടെന്ന് ഖദര്‍ കുപ്പയത്തിലേക്ക് മാറിയതിന്റെ അസ്കിത മാറാത്ത അഴകുഴംബന്‍ അത്ഭുത കുട്ടി ഒരു വശത്ത് ,എതിര്‍വശത്ത് തടിമിടുക്ക്‌ കൊണ്ട് എല്ലാം നേടാം എന്ന് ഗര്‍വുള്ള ഒരു സഖാവും .
പോരെ മലയാളിക്ക് സന്തോഷിക്കാന്‍ .
ആസിയാന്‍ കരാറും , Bt വഴുതനങ്ങയും എന്താണെന്ന് അറിയാത്ത പാവം ജനം . തല വല്ലവെന്റെയും കക്ഷത്തില്‍ ആയി കഴിഞ്ഞേ കാര്യം മനസ്സിലാകു . എന്നിട്ട് കൈയും കാലും അടിച്ചിട്ട് എന്ത് കാര്യം .
മറ്റെല്ലാ കാര്യങ്ങളിലും നമുക്ക് തിരഞ്ഞെടുക്കാന്‍ നിരവധി .

Monday, October 12, 2009

യുദ്ധവും സമാധാനവും .

ലോകപോലീസിനു സമാധാനത്തിനുള്ള നോബല്‍ സമ്മാനം. എത്ര തലകുത്തി നിന്ന് ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു കാര്യം .പോലീസും സമാധാനവും ആയിട്ട് എന്ത് ബന്ധം . അല്‍പ ബുദ്ധികള് അല്ലെ പിന്നെന്തു മനസ്സിലാക്കാന്‍ എന്നാവും ഉത്തരം . ആരോ പറഞ്ഞ പോലെ മിശേല്ലിനു ലോക സുന്ദരി പട്ടം കൂടി കിട്ടിയാല്‍ കാര്യം പൂര്‍ണമായി.
സമാധാനത്തിന് വേണ്ടി തന്റെ ജീവിതവും മനസ്സും അര്‍പിച്ച മഹാത്മാ ഗാന്ധിക്ക് മൂന്നു പ്രാവശ്യവും കിട്ടാതെ പോയ സമ്മാനം അമേരിക്കന്‍ പ്രസിഡന്റിന് പൂ ബിസ്കട് പോലെ കിട്ടുന്നു. കലികാല വൈഭവം .അല്ലാതെ എന്ത് പറയാന്‍ . രണ്ടു കയ്യും നീട്ടി ഉപഹാരം സ്വീകരിക്കാന്‍ ഒബാമ ചേട്ടന് ഒരു ഉളുപ്പും ഇല്ലായിരുന്നു എന്നതും എടുത്തു പറഞ്ഞെ പറ്റു.
അമേരിക്ക ആര് ഭരിച്ചാലും നയപരമായ കാര്യങ്ങളില്‍ വലിയ വ്യതിയാനം ഉണ്ടാകാറില്ല എന്നത് കൊണ്ട് ഒബാമ സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് വിശ്വസിക്കാനും ആകുന്നില്ല.നമ്മള്‍ വ്യാകുല പെട്ടിട്ട് കാര്യമില്ല എന്ന് സമാധാനിക്കാം. അങ്ങനയെ കാര്യങ്ങള്‍ നടക്കു . ലോകമെമ്പാടും പ്രതിഷേധത്തിന്റെ അലയടികള്‍ ഉണ്ടായി .അമേരിക്കകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധം അറിയിച്ചു . ആര് കേള്‍ക്കാന്‍ .ഏതായാലും 2009 ലെ ഏറ്റവും വലിയ തമാശ ആയി നോബല്‍ സമ്മാനം . പിരിമുറുക്കത്തിന്റെ ഈ കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ വകയായി എന്ന് സമാധാനിക്കാം . സമധാനം നീണാള്‍ വാഴട്ടെ !











Sunday, August 9, 2009

Twitter.

കുറച്ചു നാളായി ട്വിട്ടെരില്‍ ആയിരുന്നു .വളരെ നല്ല അപ്ലിക്കേഷന്‍. ഇനിയും ബ്ലോഗ്ഗെരിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല . ഇത്രയും നാള്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി .

Sunday, July 12, 2009

ഗുമസ്ഥന്മാര്‍ നമുക്കു ഇനിയും വേണോ ?

പാരലല്‍ കോളേജുകള്‍ കൂണുകള്‍ പോലെ പൊട്ടി മുളച്ചിരുന്ന ഒരു കാലം ഉണ്ടായിരിന്നു‌ .ഇപ്പോള്‍
സ്ഥാനം സര്‍വകലാശാലകള്‍ കയ്യടക്കി കൊണ്ടിരിക്കുന്നു . ഓരോ ജില്ലയിലും രണ്ടോ മൂന്നോ
സര്‍വകലാശാലകള്‍ എന്ന അവസ്ഥ . സംസ്ഥാനത്തിന്റെ വക മലയാളം .മെഡിക്കല്‍ ,സാങ്കേതിക
സര്‍വകലാശാലകള്‍ . കേന്ദ്രത്തിന്റെ വക അലിഗഡ് സര്‍വകലാശാല .മലയാളിയുടെ മനസ്സു
നിറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം . സര്‍വകലാശാലകളുടെ എണ്ണം പെരുകിയാല്‍ ഉന്നത
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമോ ? ഒരു സംശയം . യു ജി സി യില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് പോലും
ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നിലവിലുള്ള യുനിവേര്സിടി കള്‍ക്ക് കഴിയുന്നില്ല . ഒരു സംസ്കൃത
സര്‍വകലാശാല ഉണ്ടാക്കിയിട്ട് അതിന്റെ ഗതി എന്തായി . നമ്മുടെ സര്‍വകലാശാലകള്‍ ഗവേഷണ
രംഗത്ത് എത്ര മുന്നേറിയിട്ടുണ്ട് .
ഒരു ഐ ഐ ടി കേരളത്തിന് വേണമെന്നു യാചിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി . പകരം പ്രവാസി
സര്‍വകലാശാലയുടെ വാഗ്ദാനം . ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് . വിരലില്‍ എണ്ണാന്‍ കഴിയുന്ന
സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന എത്ര ഗവേഷണ സ്ഥാപനങ്ങള്‍ നമുക്കുണ്ട് .
കേരളത്തിനെക്കാളും ഭൌതിക സാഹചര്യങ്ങള്‍ മോശമായ എത്രയോ സംസ്ഥാനങ്ങളില്‍ ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു .
നമുക്കു തൊടുന്നതെല്ലാം" പൊന്നാക്കുന്ന" വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ . പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഉള്ള കാലം അതിക്രമിച്ചു . അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി അധോഗതി .

Tuesday, July 7, 2009

കുട.

മഴ മഴ
കുട കുട.
കുട വേണ്ടാ മഴ
കല പില .

Sunday, July 5, 2009

വണ്ടി വണ്ടി നിന്നെ പ്പോലെ ................

മമത കേരളത്തിനോട് മമത കാണിച്ചു എന്ന് ചമത്കാര ഭാഷയില്‍ പറയാമെങ്കിലും ബജെട്ടില് നമുക്കു എന്ത് കിട്ടി എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും .ശരിയാണ് നാല്‍പ്പതു അമ്പതു മേല്‍പ്പാലങ്ങള്‍ കിട്ടി പോരാത്തതിന് നാലഞ്ചു ദീര്‍ഘ ദൂര വണ്ടികളും . പക്ഷെ ഈ വണ്ടികള്‍ എവിടെ ഓടിക്കും .ഉള്ള വണ്ടി തന്നെ സമയത്തിനു ഓടിക്കാന്‍ സാധിക്കുന്നില്ല പിന്നല്ലേ പുതിയത് . പാത ഇരട്ടിപ്പിക്കാതെ ഇനിയും കേരളത്തിന് മുമ്പോട്ടു പോകാന്‍ കഴിയില്ല .പാത ഇരട്ടിപ്പിക്കലിന് മാറ്റി വച്ച തുക കണ്ടാല്‍ നമുക്കു കാര്യംപിടികിട്ടും . കുറച്ചു നാളായി നമ്മള്‍ ഒരു റെയില്‍വേ സോണിനു വേണ്ടി മുറവിളി കൂട്ടുന്നു .ഈ പ്രാവശ്യവും അതിനെ കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല . പിന്നെ വാഗണ്‍ ഫാക്ടറി .
അഹമ്മദ്‌ സാഹിബ്‌ സഹ മന്ത്രി ആയപ്പോള്‍ ഇവിടെ എല്ലാം ശരിയായി എന്ന് പത്രങ്ങള്‍ എല്ലാം എഴുതി.
സ്വതന്ത്ര ചുമതല ഇല്ലാത്ത സഹ മന്ത്രി വെറും പി എ മാത്ര മാണെന്ന് അന്നേ ആരോ പറഞ്ഞിരുന്നു .
പിന്നെ മമത സാഹിബിനു അധികാരങ്ങള്‍ നല്‍കാന്‍ മടിക്കുന്നു എന്ന് അന്നേ പത്ര വാര്‍ത്ത ഉണ്ടായിരുന്നു . ഏതായാലും കേരളത്തിന് കൊണ്ഗ്രെസ്സ്കാര്‍ പ്രചരിപ്പിക്കുന്ന പോലെ പ്രത്യേക പരിഗണന ഒന്നും കിട്ടിയിട്ടില്ല . മമത സ്വന്തം നാടിനു നല്കിയ പാരിതോഷങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുക .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നും റെയില്‍വേക്ക് കിട്ടിയത് 1230 കോടി രൂപ .
ബജറ്റില്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ചിരിക്കുന്നത് വെറും 300 കോടി രൂപ .
ഈ അനുപാതം കണ്ടിട്ടും കേരളത്തിനു പ്രതീക്ഷ നല്കുന്ന ബജറ്റ് എന്ന് വായ്ത്താരി ഇടുന്ന ആളുകളെ
സമ്മതിക്കണം .

About Me

My photo
a simple man with no pretentions.
Powered By Blogger